വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സുഗതനെ പിടികൂടുന്നതിനിടെ അനുയായികൾ പൊലീസിനെ വളഞ്ഞു.
- Home
- News
- Kerala News
- Malayalam News Live Updates: വധശ്രമക്കേസ് - തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ സുഗതൻ അറസ്റ്റിൽ; പിടികൂടുന്നതിനിടെ ആകാശത്തേക്ക് വെടിവച്ച് പൊലീസ്
Malayalam News Live Updates: വധശ്രമക്കേസ് - തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ സുഗതൻ അറസ്റ്റിൽ; പിടികൂടുന്നതിനിടെ ആകാശത്തേക്ക് വെടിവച്ച് പൊലീസ്

വയനാട്ടിൽ ആശങ്കയായി ഷിഗല്ല. കുട്ടികള്ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം. സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും. മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം. ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും.
Malayalam News Live:വധശ്രമക്കേസ് - തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ സുഗതൻ അറസ്റ്റിൽ; പിടികൂടുന്നതിനിടെ ആകാശത്തേക്ക് വെടിവച്ച് പൊലീസ്
Malayalam News Live:ആർട്ടെമിസ് 3 ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ; ദൗത്യം 2027 ൽ, ദൗത്യസംഘത്തിൽ വനിതകളില്ല
ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡറുമായും സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് എച്ച്എൽഎസ് പതിപ്പുമായും പേടകം ഡോക്ക് ചെയ്യും. ചെറിയ ഇടവേളകളിൽ ബ്ലൂ മൂണും ഒറയോണും സ്റ്റാർഷിപ്പ് എച്ച്എൽഎസും വിക്ഷേപിക്കുകയാണ് ദൗത്യത്തിലെ ആദ്യ വെല്ലുവിളി.
Malayalam News Live:കെഎസ്ഇബിക്ക് എതിരായ മരംമുറി പരാതി, ഇടപെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, അന്വേഷണത്തിന് നിർദേശം
പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് ആണ് നിർദ്ദേശം നൽകിയത്. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Malayalam News Live:ബംഗാളിലും വിസ്മയം? കോൺഗ്രസിലേക്ക് മടങ്ങുമോ മമത? സോണിയയുമായി 10 ജൻപഥിൽ കൂടിക്കാഴ്ച, ലയന നിർദ്ദേശങ്ങൾക്കിടെയുള്ള ചർച്ചയിൽ ആകാംക്ഷ; വിമത ശല്യം രൂക്ഷം
ബിജെപിയുടെ കരുനീക്കങ്ങളിൽ പ്രതിസന്ധിയിലായ മമതയുടെ ടിഎംസി, കോൺഗ്രസിൽ ലയിക്കുമോ എന്നതിൽ ആകാംക്ഷ. ലയന അഭ്യൂഹങ്ങൾക്കിടെ മമത ഡൽഹിയിലെത്തി സോണിയയുമായി നിർണായക കൂടിക്കാഴ്ച നടത്തി. 2021 ന് ശേഷ ഇതാദ്യമായാണ് മമത 10 ജൻപഥിലെത്തിയത്
Malayalam News Live:കോളിയാടി സ്കൂളിലെ ഒരു കുട്ടിക്ക് കൂടി ഷിഗല്ല രോഗബാധ; നിലവിൽ ആശുപത്രിയിലുള്ളത് 38 കുട്ടികൾ; പരിശോധനകൾ കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി
21 കുട്ടികളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ മൂന്ന് ടെസ്റ്റ് റിസള്‍ട്ടുകളാണ് ഇതുവരെ വന്നത്. ഇത് മൂന്ന് ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഉന്നത തലയോഗം ചേർന്ന് സാഹചര്യം വിലയിരുത്തുകയായിരുന്നു. 18 കുട്ടികളുടെ ടെസ്റ്റ് റിസൾട്ട്കൾ കൂടി നാളെ ലഭ്യമാകും.
Malayalam News Live:സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി, നിർണായക തീരുമാനമെടുത്ത് പിണറായിയും ഗോവിന്ദനും പങ്കെടുത്ത സംസ്ഥാന സെന്‍റർ; വി ജോയി തുടരും, പ്രഖ്യാപനം നാളെ
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എംഎൽഎ തുടരാൻ ധാരണയായി. പിണറായിയും എം വി ഗോവിന്ദനും പങ്കെടുത്ത സംസ്ഥാന സെന്റർ യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും
Malayalam News Live:ഇടുക്കിയിൽ എച്ച്1എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, പ്രദേശത്ത് ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്
എച്ച്1എൻ1 ആണെന്ന് സംശയം ഉയർന്നതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
Malayalam News Live:സത്യപ്രതിജ്ഞാ ദിവസത്തെ 'സിങ്കപ്പെൺ' പ്രഖ്യാപനം യാഥാർഥ്യമാക്കി മുഖ്യമന്ത്രി വിജയ്, സ്ത്രീ സുരക്ഷക്ക് പുതിയ മുഖം; പ്രത്യേക ദൗത്യസേന
തമിഴ്നാട്ടിൽ സ്ത്രീ സുരക്ഷയ്ക്കായി ‘സിങ്കപ്പെൺ’ പ്രത്യേക ദൗത്യസേനയ്ക്ക് മുഖ്യമന്ത്രി വിജയ് തുടക്കം കുറിച്ചു. 2500 വനിതാ പോലീസുകാരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഈ സേന കുറ്റകൃത്യങ്ങൾ തടയാനുള്ളതാണ്. സത്യപ്രതിജ്ഞാ ദിവസം നൽകിയ വാഗ്ദാനമാണ് വിജയ് പാലിച്ചത്
Malayalam News Live:യോഗിയുടെ സന്ദേശം, യുഡിഎഫ്-ബിജെപി ഡീൽ, വെള്ളാപ്പള്ളി, പദ്മകുമാർ, തോൽവിയുടെ കാരണങ്ങൾ നിരത്തി സിപിഎം; പിണറായിക്ക് സംരക്ഷണം, പാർട്ടിയിലും നേതൃമാറ്റമില്ല
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ ദൗർബല്യവും യുഡിഎഫ്-ബിജെപി ഡീലുമാണെന്ന് സിപിഎം. വെള്ളാപ്പള്ളിയുടെ പരാമർശം, യോഗിയുടെ സന്ദേശം തുടങ്ങിയ വിഷയങ്ങളിലെ പിഴവുകൾ പാർട്ടി ഏറ്റുപറഞ്ഞു. തോൽവിയിൽ പിണറായിയെ സംരക്ഷിക്കുന്നതാണ് സിപിഎം നിലപാട്
Malayalam News Live:കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ ഹസൻ; കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായി മൊഴി നൽകി
ടിനി ടോം അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിൻ്റെ തെളിവുകൾ തൻ്റെ പക്കൽ ഉണ്ട്. ഈ സന്ദേശം അയച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണെന്നും അൻസിബ പറഞ്ഞു.
Malayalam News Live:7999477716 വാട്സാപ്പ് നമ്പർ കുറിച്ചുവച്ചോളു, പാർട്ടിയിലെ തിരുത്തിന് പൊതുജനാഭിപ്രായം തേടി; ഇങ്ങനെയൊരു തോൽവി പ്രതീക്ഷിച്ചില്ലെന്നും സിപിഎം സെക്രട്ടറി
തെരഞ്ഞെടുപ്പ് തോൽവി അപ്രതീക്ഷിതമെന്ന് സമ്മതിച്ച സിപിഎം, പാർട്ടിയുടെ തിരുത്തൽ നടപടികൾക്കായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു. ഇതിനായി ഒരു വാട്സാപ്പ് നമ്പറും ഇമെയിൽ ഐഡിയും പാർട്ടി പുറത്തുവിട്ടതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു
Malayalam News Live:'കടിച്ച ആപ്പിൾ അണികൾക്ക് എറിഞ്ഞുനൽകി മുഖ്യമന്ത്രി കാണിച്ചത് കോൺഗ്രസ് മാനസികാവസ്ഥ', രൂക്ഷ വിമർശനവുമായി ബിജെപി; 'ഈ ധാർഷ്ട്യത്തോട് ജനം പ്രതികരിക്കും'
കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ താൻ കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞുകൊടുത്തത് വിവാദമായി. ഇത് കോൺഗ്രസിന്റെ ധാർഷ്ട്യവും ജനങ്ങളെ അവഹേളിക്കലുമാണെന്ന് ബിജെപി. സോഷ്യൽ മീഡിയയിലും ശിവകുമാറിനെതിരെ വ്യാപക വിമർശനം
Malayalam News Live:ഒറ്റ മാസത്തിൽ വിജയ് വരുത്തിയ അമ്പരപ്പിക്കുന്ന മാറ്റം, വാഴ്ത്തി എൻഡിഎ നേതാവ്; തമിഴ്നാട്ടിൽ അഴിമതി കുറഞ്ഞെന്ന് അൻപുമണി രാമദാസ്, 'മാറ്റം പ്രകടം'
തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ സർക്കാർ അധികാരമേറ്റതോടെ അഴിമതി കുറഞ്ഞെന്ന് എൻഡിഎ നേതാവും പിഎംകെ അധ്യക്ഷനുമായ അൻപുമണി രാമദാസ്. ഒരു മാസം കൊണ്ട് തന്നെ പ്രകടമായ മാറ്റങ്ങൾ ദൃശ്യമാണെന്നും അദ്ദേഹം വിവരിച്ചു
Malayalam News Live:രാഹുലിനെതിരായ ഫ്ലക്സ്, ഒടുവിൽ ആളെ കിട്ടി! ദില്ലിയിൽ ഫ്ലക്സ് ബോർഡുകൾ വച്ചത് ഡിഎംകെ, സ്ഥിരീകരിച്ച് പാർട്ടി മുഖപത്രം; 'അറിയിച്ചത് പ്രവർത്തകരുടെ വികാരം'
ഇന്ത്യ സഖ്യ യോഗത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിക്കെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് തങ്ങളാണെന്ന് ഡിഎംകെ സ്ഥിരീകരിച്ചു. പാർട്ടി മുഖപത്രമായ മുരശൊലിയിലൂടെയാണ് ഈ വെളിപ്പെടുത്തൽ. പ്രവർത്തകരുടെ വികാരം അറിയിച്ചതാണെന്നും ഡിഎംകെ വ്യക്തമാക്കി
Malayalam News Live:ഇപിഎസ് കത്ത് പിൻലിച്ചത് നിർണായകമായി, വിജയ്നെ പിന്തുണച്ച 21 വിമത എംഎൽഎമാർക്ക് ആശ്വാസം; അയോഗ്യരാക്കില്ലെന്ന് സ്പീക്കർ
വിജയ് സർക്കാരിനെ പിന്തുണച്ച 21 എഐഎഡിഎംകെ വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്ത് പാർട്ടി ജനറൽ സെക്രട്ടറി ഇപിഎസ് പിൻവലിച്ചു. ഇതേത്തുടർന്ന് ഇവരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ അറിയിച്ചത് വിമത എംഎൽഎമാർക്ക് ആശ്വാസമായി
Malayalam News Live:പെരുമഴയ്ക്ക് ശമനം! കേരളത്തിന് ആശ്വാസ വാർത്തയായി കേന്ദ്ര കാലാവസ്ഥ പ്രവചനം; നാളെ മുതൽ മഴയുടെ ശക്തി കുറയും; ഇന്ന് 3 ജില്ലകളിൽ അതിതീവ്ര മഴ, റെഡ് അലർട്ട്
സംസ്ഥാനത്തിന് ആശ്വാസമായി പുതിയ കാലാവസ്ഥാ പ്രവചനം. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നും റെഡ്, ഓറഞ്ച് അലർട്ടുകൾ ഉണ്ടാകില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് 3 ജില്ലകളിൽ റെഡ‍് അലർട്ടും 2 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു
Malayalam News Live:ദേശീയപാതയിൽ വൺവേ തെറ്റിച്ച് കെഎസ്ആർടിസി ബസിൻ്റെ യാത്ര; ടോൾ അടയ്ക്കാൻ പണമില്ലാതെ തിരികെ ഓടിച്ചുവെന്ന് വിശദീകരണം
ദേശീയപാതയിൽ വൺവേ തെറ്റിച്ചുകൊണ്ട് കെഎസ്ആർടിസി ബസിൻ്റെ യാത്ര. ടോൾ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ ബസ് വന്ന വഴി തിരികെ ഓടിച്ചുവെന്നാണ് ജീവനക്കാരുടെ വിശദീകരണം.
Malayalam News Live:നേതൃമാറ്റ ആവശ്യം വെട്ടി സിപിഎം സെക്രട്ടേറിയറ്റ്; കീഴ്ഘടകങ്ങളുടെ ആവശ്യം റിപ്പോർട്ടിലില്ല
സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരായ വിമർശനങ്ങളും ഒഴിവാക്കി.
Malayalam News Live:വയനാട്ടിൽ ഷിഗല്ല; പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം, കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ ചികിത്സ തേടാൻ നിർദേശം
ഷിഗെല്ല സ്ഥിരീകരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ ചികിത്സ തേടാൻ നിർദേശം. രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളുടെ വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യും.
Malayalam News Live:സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം; ലംഘകർക്കെതിരെ കർശന നിയമ നടപടി, നിരോധനം ജൂലൈ 31 വരെ
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. നിരോധനം ലംഘിക്കുന്നവർ കർശന നിയമ നടപടി നേരിടേണ്ടി വരും.