10:46 PM (IST) Nov 22

Malayalam News live:കവർന്നത് എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടിയിലധികം രൂപ, കവർച്ചയിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്

ബെംഗളൂരുവിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണം കവർന്ന സംഭവത്തിൽ നാലുപേർ കൂടി അറസ്റ്റിൽ

Read Full Story
10:44 PM (IST) Nov 22

Malayalam News live:ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക്, പിന്നീട് ഡ്രോണ്‍ വഴി പഞ്ചാബിൽ; ഇന്ത്യയിലേക്ക് ആയുധം കടത്തിയിരുന്ന ആന്താരാഷ്ട്ര സംഘം പിടിയിൽ

അന്താരാഷ്ട്ര ആയുധക്കടത്ത് സംഘത്തെ വലയിലാക്കി ദില്ലി പൊലീസ്. തുർക്കി ചൈനീസ് നിർമ്മിത ആയുധങ്ങൾ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക് കടത്തിയിരുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്

Read Full Story
09:48 PM (IST) Nov 22

Malayalam News live:ജി ട്വന്‍റി ഉച്ചകോടി; ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ, ശക്തമായി നേരിടണമെന്ന് സംയുക്ത പ്രഖ്യാപനം

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ നല്കി ജിഇരുപത് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം

Read Full Story
09:11 PM (IST) Nov 22

Malayalam News live:കോഴിക്കോട് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ, സംസ്ഥാനത്ത് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ. നഗരത്തിലും മലയോര മേഖലകളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ്

Read Full Story
08:51 PM (IST) Nov 22

Malayalam News live:പൊലീസും ഡാന്‍സാഫ് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തി, യുവാവിനെ കയ്യോടെ പിടികൂടി, എംഡിഎംഎ പിടിച്ചെടുത്തു

എംഡിഎംഎയുമായി യുവാവ് കൂത്തുപറമ്പ് പൊലീസിന്‍റെ പിടിയിലായി. പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പരിശോധനയിലാണ് യുവാവിൽ നിന്നും എംഡിഎംഎ കണ്ടെടുത്തത്. നേർവേലി മെരുവമ്പായി സ്വദേശിയായ താജുദ്ദീൻ ആണ് പിടിയിലായത്

Read Full Story
07:25 PM (IST) Nov 22

Malayalam News live:തൃശൂരും ആലപ്പുഴയിലും കൊല്ലത്തും ബിജെപിക്ക് തിരിച്ചടി, സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി, പാലക്കാട് എൽഡിഎഫിന്‍റെ രണ്ട് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി

കൊല്ലത്തും തൃശൂരും ആലപ്പുഴയിലും എൻഡിഎ, ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി. കൊല്ലത്ത് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രികയാണ് തള്ളിയത്. പാലക്കാട് സിപിഎം സ്ഥാനാര്‍ത്ഥികളുടെ പത്രികകളും തള്ളി

Read Full Story
07:12 PM (IST) Nov 22

Malayalam News live:എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു; കാരണം ജോലി സമ്മദമെന്ന് കുടുംബം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്

Read Full Story
06:29 PM (IST) Nov 22

Malayalam News live:രാഗം തിയറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ വഴിത്തിരിവ്; ക്വട്ടേഷൻ പ്രവാസി വ്യവസായിയുടേത്?, പ്രതികള്‍ സഞ്ചരിച്ച കാറിനെക്കുറിച്ച് വിവരം ലഭിച്ചു

രാഗം തീയറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച പ്രതികള്‍ക്ക് ക്വട്ടേഷൻ നൽകിയത് പ്രവാസി വ്യവസായിയാണെന്ന് സംശയം. പ്രതികള്‍ സഞ്ചരിച്ച കാര്‍ പ്രവാസി വ്യവസായിയുടെ വിശ്വസ്തന്‍റേതാണെന്ന് കണ്ടെത്തി. സുനിലും പ്രവാസി വ്യവസായിയും തമ്മിൽ തര്‍ക്കമുണ്ട്.

Read Full Story
06:27 PM (IST) Nov 22

Malayalam News live:കാർ നിർത്തി ഇറങ്ങുമ്പോൾ സ്വകാര്യ ബസ് ഇടിച്ചു, കേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജിന് പരിക്ക്; സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍

കേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കടുത്തുരുത്തിയിൽ കാർ നിർത്തി ഇറങ്ങുമ്പോൾ പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു

Read Full Story
06:05 PM (IST) Nov 22

Malayalam News live:'സന്നിധാനം ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കാണിച്ചുതരാം'; സിപിഒയ്ക്ക് പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുടെ ഭീഷണി

പൊലീസ് അസോസിയേഷൻ പട്ടിക മറികടന്ന് ശബരിമലയിൽ പൊലീസുകാരനെ ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ ഭീഷണിയുമായി അസോസിയേഷൻ ജില്ലാ സെക്രട്ടറി. ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന സീനിയർ സിവിൽ പൊലിസ് ഓഫീസർക്കാണ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുടെ ഭീഷണി

Read Full Story
05:32 PM (IST) Nov 22

Malayalam News live:ആലപ്പുഴ നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി; മൽസരിച്ചതിൻ്റെ കണക്കുകളും രേഖകളും ഹാജരാക്കിയില്ല, സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

വാടയ്ക്കൽ വാർഡിലെ ബിജെപി സ്ഥാനാർത്ഥി കെകെ പൊന്നപ്പൻ്റെ പത്രികയാണ് തള്ളിയത്. മുൻപ് തെരഞ്ഞെടുപ്പിൽ മൽസരിച്ചതിൻ്റെ കണക്കുകളും രേഖകളും ഹാജരാക്കാതിരുന്നതിനാലാണ് പത്രിക തള്ളിയത്. ഇവിടെ ബിജെപിക്ക് ഡമ്മി സ്ഥാനാർത്ഥികളില്ല.

Read Full Story
05:31 PM (IST) Nov 22

Malayalam News live:മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു; കാലിന് പരിക്ക്, വിശ്രമം നിർദേശിച്ച് ഡോക്ടര്‍മാർ

മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു

Read Full Story
05:09 PM (IST) Nov 22

Malayalam News live:ശബരിമല സ്പോട്ട് ബുക്കിങ്; എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി, ഒരു മിനിറ്റില്‍ പതിനെട്ടാം പടി കയറുന്ന തീർത്ഥാടകരുടെ എണ്ണം 85 ആക്കും

ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന്‍റെ ഭാഗമായി ദിവസേനയുള്ള സ്പോട്ട് ബുക്കിങ്ങിന്‍റെ എണ്ണം നിശ്ചയിക്കാൻ പ്രത്യേക കമ്മിറ്റി രൂപികരിച്ചു

Read Full Story
04:28 PM (IST) Nov 22

Malayalam News live:വോട്ടർപട്ടികയിൽ ട്രാൻസ്ജെൻ്റർ, രേഖകൾ പ്രകാരം അമേയ വനിത; ട്രാൻസ് വുമൺ അമേയ പ്രസാദിന് പോത്തൻകോട് മത്സരിക്കാം

രേഖകൾ പ്രകാരം അമേയ വനിതയാണെന്ന് ചൂണ്ടിക്കാട്ടി അമേയയുടെ നാമനിർദേശ പത്രിക അംഗീകരിച്ചു. ട്രാൻസ് വുമണായ അമേയയുടെ വോട്ടർപട്ടികയിൽ ട്രാൻസ്ജെൻ്റർ എന്ന് രേഖപ്പെടുത്തിയതാണ് ആശങ്കയുണ്ടാക്കിയത്. ഇതിനെതിരെ അമേയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

Read Full Story
04:09 PM (IST) Nov 22

Malayalam News live:'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ', എന്ന വരികൾ പോസ്റ്ററിൽ, തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പോസ്റ്ററുകളെന്ന് സ്ഥാനാര്‍ത്ഥി, പരാതി

മുക്കം നഗരസഭ 18-ാം ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാറ കൂടാരമാണ് പരാതി നൽകിയത്. നിലവില്‍ കൗണ്‍സിലറായ സാറയ്ക്ക് 2020 നടന്ന തെരഞ്ഞെടുപ്പിലും സമാന അനുഭവം നേരിട്ടിരുന്നു

Read Full Story
04:05 PM (IST) Nov 22

Malayalam News live:എറണാകുളത്ത് യുഡിഎഫിന് വൻ തിരിച്ചടി; ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി, കടമക്കുടിയിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധനയിൽ എറണാകുളത്ത് യുഡിഎഫിന് തിരിച്ചടി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജിന്‍റെ പത്രികയാണ് തള്ളിപ്പോയത്. 

Read Full Story
03:49 PM (IST) Nov 22

Malayalam News live:പൂജ ബമ്പര്‍ ഒന്നാം സമ്മാനം 12 കോടിയുടെ ഭാ​ഗ്യശാലി പാലക്കാട്? ടിക്കറ്റ് വിറ്റത് കിം​ഗ് സ്റ്റാർ ലോട്ടറി ഏജൻസി, 'ഭാ​ഗ്യവാൻ ഇവിടെത്തെന്നെ'യെന്ന് സുരേഷ്

പാലക്കാട് മുനിസിപ്പൽ സ്റ്റാന്റിന് സമീപത്തെ കിങ്സ് സ്റ്റാർ ഏജൻസിയിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക് ലഭിക്കും.

Read Full Story
03:30 PM (IST) Nov 22

Malayalam News live:14.38 കോടി സ്വത്ത് 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ല; റെയ്ഡിൽ വിശദീകരണവുമായി ഇഡി

22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവനുളളിൽ വിവിധ ലോണുകൾ കെഎഫ്സി വഴി തരപ്പെടുത്തിയെന്നും ഇഡി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. 

Read Full Story
03:23 PM (IST) Nov 22

Malayalam News live:ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ആള്‍ വീട്ടമ്മയെ കയറി പിടിച്ചു, അലറി വിളിച്ചപ്പോള്‍ ഇറങ്ങി ഓടി, പൊലീസ് കേസ്

തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ആള്‍ വീട്ടമ്മയെ ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ രാജു എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Read Full Story
03:14 PM (IST) Nov 22

Malayalam News live:കനത്ത മഴ തുടരുന്നു - തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മതിൽ ഇടിഞ്ഞ് വീണ് വൃദ്ധ മരിച്ചു

പൊഴിയൂർ ഉച്ചക്കട സ്വദേശി സരോജിനി (70) ആണ് മരിച്ചത്. റിട്ടയേർഡ് എസ്പി ഭാഗ്യനാഥൻ്റെ വീടിൻ്റെ മതിലാണ് ഇടിഞ്ഞ് വീണത്. ഇന്ന് രാവിലെയാണ് സംഭവമെന്നാണ് വിവരം. വീട്ടിൽ നിന്ന് കടയിലേക്ക് പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്. 

Read Full Story