സംഭവത്തിൽ നന്ദനന്റെ വീട്ടുകാർ മലക്കപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വനം വകുപ്പും, പൊലീസും, നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വന വിഭവങ്ങൾ ശേഖരിക്കുന്ന ജോലി ആയിരുന്നു നന്ദനന്.
- Home
- News
- Kerala News
- Malayalam News Live: അതിരപ്പിള്ളിയിൽ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി; കാണാതായി രണ്ടു ദിവസം, വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ്
Malayalam News Live: അതിരപ്പിള്ളിയിൽ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി; കാണാതായി രണ്ടു ദിവസം, വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ്

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന തീരുമാനവുമായി യുക്രെയ്ൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ൻ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ജെനീവയിൽ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് അമേരിക്കയുടെയും യുക്രെയ്ന്റെയും ഉദ്യോഗസ്ഥര്‍ സമാധാന കരാരിന് അന്തിമരൂപം നൽകിയത്. രണ്ടു രാജ്യങ്ങളിൽ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് അന്തിമ സമാധാന കരാറിന് രൂപം നൽകിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഉചിതമായ സമാധാന പദ്ധതിയാണിതെന്നും റഷ്യയിലും യുക്രൈനിലും ഉടൻ പ്രതിനിധികളെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഒമ്പതുമാസത്തിനിടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.
Malayalam News Live:അതിരപ്പിള്ളിയിൽ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി; കാണാതായി രണ്ടു ദിവസം, വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ്
Malayalam News Live:വധശ്രമക്കേസിൽ ജയിലിലായ പ്രതി സിപിഎം സ്ഥാനാർത്ഥിയായി മത്സരരംഗത്ത്; വിമർശനം ശക്തമാവുന്നതിനിടെ പ്രചാരണം ഏറ്റെടുത്തു ഡിവൈഎഫ്ഐ
പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട വികെ നിഷാദിനായാണ് ഡിവൈഎഫ്ഐ പ്രചരണം ഏറ്റെടുത്തത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വികെ നിഷാദിനായി പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ പ്രചാരണം തുടങ്ങിയത്.
Malayalam News Live:അനാരോഗ്യത്തെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ദോഹയിലെ പരിപാടി മാറ്റിവച്ചു
ഡിങ്കിപ്പനി ബാധിച്ച വേടനെ തീവ്രപരിചരണവിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം വേടൻ തന്നെയാണ് സമൂഹമാധ്യത്തിലൂടെ അറിയിച്ചത്. അതേസമയം, അനാരോഗ്യത്തെ തുടർന്ന് ഈ മാസം 28ന് ദോഹയിൽ നടത്താനിരുന്ന പരിപാടി മാറ്റി വച്ചു.
Malayalam News Live:പാലക്കാട് വിമത സ്ഥാനാർഥിക്കെതിരായ വധഭീഷണി; ലോക്കൽ സെക്രട്ടറി എൻ ജംഷീറിനെതിരെ കേസെടുത്ത് പൊലീസ്
അഗളി പഞ്ചായത്തിലെ 18-ാം വാർഡിലെ വിമത സ്ഥാനാർഥി രാമകൃഷ്ണനെയാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുക്കാത്തതിനെ തുടർന്ന് രാമകൃഷ്ണൻ ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകുകയായിരുന്നു.
Malayalam News Live:പാലക്കാട് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ പാമ്പ് കടിച്ചു; ആശുപത്രിയിലേക്ക് മാറ്റി, നിരീക്ഷണത്തിൽ തുടരുന്നു
കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പ്രചാരണത്തിന് ഇറങ്ങുന്നതിനിടയിൽ പാമ്പുകടിയേറ്റത്. രാവിലെ എട്ടുമണിയോടുകൂടിയാണ് സംഭവം. പ്രചാരണത്തിനിടെ വിഷപ്പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.
Malayalam News Live:'പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ട', മന്ത്രി കടുപ്പിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി തിരുവനന്തപുരം കളക്ടർ
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയിൽ (എസ് ഐ ആർ) വിദ്യാർത്ഥികളുടെ പങ്കാളിത്തം സ്വമേധയാ ആയിരിക്കുമെന്നും ആരെയും നിർബന്ധിക്കില്ലെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി വ്യക്തമാക്കി.
Malayalam News Live:ചുവന്ന ടീഷർട്ട് ധരിച്ചയാളുടെ ദൃശ്യങ്ങൾ പുറത്ത്, കതിരൂരിലേക്ക് അയക്കാൻ പതിവുപോലെ തലശ്ശേരി ബസ് സ്റ്റാൻഡിലെത്തിച്ചു; 1600 ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി
കണ്ണൂർ തലശേരിയിൽ അരലക്ഷത്തിലധികം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കതിരൂരിലെ ലോട്ടറി സ്റ്റാളിലേക്ക് കൊണ്ടുപോകാൻ തലശേരി ബസ്റ്റാന്റിൽ എത്തിച്ച 1600 ടിക്കറ്റുകളാണ് നഷ്ടമായത്.
Malayalam News Live:ഒരു വർഷത്തിനിടെ 4 പേരെ ചവിട്ടിക്കൊന്നു, ഭീതി പരത്തിയ റോളക്സ് കൂട്ടിലായി; ആനമല കടുവ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന ചരിഞ്ഞു
കഴിഞ്ഞ മാസമാണ് 4 കുങ്കിയാനകളുടെ സഹായത്തോടെ റോളക്സിനെ തളച്ചത്. രണ്ടാഴ്ച മുൻപ് ആനമല കടുവ സങ്കേതത്തിൽ തുറന്നുവിട്ടിരുന്നു. 4 പേരെ കൊന്നിട്ടുള്ള റോളക്സ് വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
Malayalam News Live:പാലത്തായി പീഡനക്കേസ് - 'കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ കള്ളക്കഥ. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കി'; വീണ്ടും ആരോപണവുമായി മുൻ ഡിവൈഎസ്പി
റിട്ടയേർഡ് എസ്പി എസിപി രത്നകുമാറിനെതിരെയാണ് ആരോപണങ്ങൾ. 24 ലധികം ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലെ രക്തക്കറ അതിജീവിതയുടേതെന്ന് കണ്ടെത്തിയത് മഹാത്ഭുതമാണ്.
Malayalam News Live:ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു; എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ മാസം 18നാണ് വിനോദയാത്രക്കെന്ന പേരിൽ കുട്ടിയുമായി നാടുവിട്ടത്. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.
Malayalam News Live:ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം; കുട്ടിയുടെയും അമ്മയുടെയും അക്കൗണ്ടിലേക്ക് ഇൻഷുറൻസ് തുക കൈമാറി കമ്പനി
നാഷണൽ ഇൻഷുറൻസ് കമ്പനി 1.15 കോടി രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കുട്ടിയുടെയും അമ്മയുടെയും അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു കുട്ടിയുടെ ദുരിതം പുറത്തു കൊണ്ടുവന്നത്.
Malayalam News Live:മുഖ്യമന്ത്രി പദവിയില്‍ കടിച്ച് തൂങ്ങി സിദ്ധരാമയ്യ; കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം, ഉടന്‍ പരിഹാരം കാണുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കര്‍ണ്ണാടകയിലെ തര്‍ക്കം ഹൈക്കമാന്‍ഡിന് മുന്നില്‍. രണ്ടര വര്‍ഷമെന്ന ടേം വ്യവസ്ഥ സിദ്ധരാമയ്യ തള്ളിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. ചര്‍ച്ച നടത്തി ഉടന്‍ പരിഹാരം കാണുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.
Malayalam News Live:പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു
കരുമാൻതോട് ശ്രീനാരായണ സ്കൂൾ വിദ്യാർത്ഥിയായ എട്ട് വയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരപരിക്കേറ്റു. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു.
Malayalam News Live:രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ; 'തീരുമാനം തന്റെ അറിവോടെയല്ല, നടപടിയെടുത്ത യോഗത്തിൽ പങ്കെടുത്തിട്ടില്ല' - കെ സുധാകരൻ
നടപടി എടുത്ത യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഓരോ നേതാക്കൾക്കും അവരുടെ അവരുടെ അഭിപ്രായം ഉണ്ടാകും. പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കും.
Malayalam News Live:ഇതൊക്കെയെപ്പോ ..! കാളമുറിയിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിൽ കയറിക്കൂടിയ ആളെ കണ്ട് ഞെട്ടൽ, വമ്പൻ മൂർഖൻ, പിടികൂടി
കാളമുറി പടിഞ്ഞാറ് അകമ്പാടം കുഴിക്കണ്ടത്തിൽ അബ്ദുൽ കരീമിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് പാമ്പ് കയറിയത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയാണ് കാറിന്റെ ബോണറ്റിൽ പാമ്പിനെ കണ്ടത്
Malayalam News Live:പൊലീസുകാരെ വധിക്കാൻ ശ്രമിച്ച സംഭവം - കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ തള്ളി സെഷൻസ് കോടതി
കണ്ണൂർ പഴയങ്ങാടി എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് പിൻവലിക്കാനായി സർക്കാർ സമർപ്പിച്ച അപേക്ഷ തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി തള്ളി.
Malayalam News Live:ഇമ്രാൻ ഖാൻ എവിടെ? സഹോദരിമാരുടെ ചോദ്യം; പിന്നാലെ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം പരന്നു; അനുയായികൾ ജയിലിലേക്ക് ഇരച്ചെത്തി, പ്രതിഷേധം ആളിക്കത്തുന്നു
ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും “ഇമ്രാൻ ഖാൻ മരിച്ചു” എന്ന തരത്തിലുള്ള പോസ്റ്റുകൾ എക്സിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും കത്തിപ്പടരുകയാണ്
Malayalam News Live:ശബരിമല സ്വർണ്ണക്കൊള്ളക്കേസ് - മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി
കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടു കേസുകളിലും ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ രണ്ട് അപേക്ഷയും തള്ളുകയായിരുന്നു.
Malayalam News Live:കേരളത്തിൽ 28 പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ഇല്ല, 518 സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചു; സുപ്രീം കോടതിയിൽ സത്യവാങ്മൂലം
കേരളത്തിൽ 28 പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ഇല്ലെന്നും ആകെ 518 പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Malayalam News Live:യുഡിഎഫ് മുന്നണിയിൽ വെൽഫയർ പാർട്ടി ഇല്ല, വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കും - വിഡി സതീശൻ
പ്രധാനപ്പെട്ട സിപിഎം നേതാക്കൾ ജയിലിലായിട്ടും നടപടി എടുക്കാത്തത് അതുകൊണ്ടാണ്. ബോംബ് എറിഞ്ഞ കേസിൽ ജയിൽ പോയ പ്രതിക്ക് ഒരു കുഴപ്പം ഇല്ലെന്നാണ് സിപിഎം പറയുന്നത്. അയാളെ സ്ഥാനാർഥിത്വത്തിൽ തുടരാൻ അനുവദിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.