11:38 PM (IST) Nov 28

Malayalam News live:മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് അപകടം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

മലപ്പുറം തിരൂരങ്ങാടിയിൽ കെഎസ്ആര്‍ടിസി ബസ് ലോറിയിൽ ഇടിച്ച് അപകടം. അപകടത്തിൽ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read Full Story
11:14 PM (IST) Nov 28

Malayalam News live:600ലധികം കുടുംബങ്ങള്‍, 400ലധികം ദിവസങ്ങള്‍, ഒടുവിൽ സമരത്തിന് പര്യവസാനം; മുനമ്പം ഭൂസമരം ഞായറാഴ്ച അവസാനിപ്പിക്കാൻ തീരുമാനം

വഖഫ് വിവാദത്തെ തുടര്‍ന്ന് മുനമ്പത്തെ അറുന്നൂറിലേറെ കുടുംബങ്ങള്‍ നാനൂറ് ദിവസത്തിലേറെയായി നടത്തി വന്നിരുന്ന സമരം ഞായറാഴ്ച അവസാനിപ്പിക്കും. സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് രാത്രി ചേര്‍ന്ന സമരസമിതി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം

Read Full Story
10:39 PM (IST) Nov 28

Malayalam News live:കേരളത്തിലെ എസ്ഐആര്‍ കണ്ടെത്താനാകാത്ത വോട്ടര്‍മാര്‍ 6.68 ലക്ഷം, ബിഎൽഒമാരുടെ സമ്മര്‍ദം കുറയ്ക്കാൻ 'ജോയത്തോണ്‍'

കേരളത്തിലെ എസ്ഐആറിൽ കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ എണ്ണം 6.68 ലക്ഷമായി. 1.88 കോടിയിലധികം (67. 57%) ഫോമാണ് ഡിജിറ്റൈസ് ചെയ്തത്. ബിഎൽഒമാരുടെ സമ്മര്‍ദം കുറയ്ക്കാൻ എസ്ഐആര്‍ ജോയത്തോണ്‍ നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

Read Full Story
10:11 PM (IST) Nov 28

Malayalam News live:ആളുകേറാമലയിലെ കൊലപാതകത്തിൽ അടിമുടി ദുരൂഹത, പ്രതിയെന്ന് സംശയിക്കുന്നയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

കൊല്ലം പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. രണ്ട് മാസം മുമ്പാണ് മുഖം കത്തിക്കരിഞ്ഞ നിലയിൽ ചങ്ങലയിട്ട് ബന്ധിപ്പിച്ച മൃതദേഹം ആളുകേറാമലയിലെ റബ്ബർ തോട്ടത്തിൽ കണ്ടെത്തിയത്

Read Full Story
09:27 PM (IST) Nov 28

Malayalam News live:മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു, വനമേഖലയിലേക്ക് പോയ സ്ത്രീ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്

ജാർഖണ്ഡിലെ ചൈ ബാസയിൽ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്

Read Full Story
08:49 PM (IST) Nov 28

Malayalam News live:വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് അവധി

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Read Full Story
08:27 PM (IST) Nov 28

Malayalam News live:ഉയരപ്പാത നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ വീണ് പിക്കപ്പ് വാൻ ഡ്രൈവര്‍ മരിച്ച സംഭവം; കരാര്‍ കമ്പനിക്ക് വിലക്കേര്‍പ്പെടുത്തി ദേശീയ പാത അതോറിറ്റി

ദേശീയപാത 66 ൽ അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ​ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ കരാർ കമ്പനിക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തി ദേശീയപാത അതോറിറ്റി. അശോക് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിക്കെതിരെയാണ് നടപടി. 

Read Full Story
08:22 PM (IST) Nov 28

Malayalam News live:ഇന്ത്യ ഗേറ്റിനു മുന്നിലെ പ്രതിഷേധം; അറസ്റ്റിലായവരില്‍ 9 പേർക്ക് ജാമ്യം, പൊലീസുകാർക്കെതിരെ ആരോപണവുമായി വിദ്യാർത്ഥികൾ

വായു മലിനീകരണത്തിനെതിരെ ഇന്ത്യ ഗേറ്റിനു മുന്നില്‍ പ്രതിഷേധം നടത്തി അറസ്റ്റിലായവരില്‍ 9 പേർക്ക് ജാമ്യം ലഭിച്ചു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത 17 പേരിൽ ഒമ്പത് പേർക്കാണ് ജാമ്യം ലഭിച്ചത്

Read Full Story
08:10 PM (IST) Nov 28

Malayalam News live:കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതി, മൂന്നുവര്‍ഷം ഒളിവിൽ കഴിഞ്ഞത് ഗുണ്ടാനേതാവിനൊപ്പം, ഒടുവിൽ പിടികൂടി പൊലീസ്

കൂട്ടബലാത്സംഗ കേസിൽ മൂന്ന് വർഷമായി ഒളിവിൽ പ്രതിയെ തമിഴ്നാട്ടിലെത്തി സാഹസികമായി പിടികൂടി അടൂർ പൊലീസ്. നൂറനാട് പാലമേൽ സ്വദേശി കൊച്ചുതറയിൽ വീട്ടിൽ മനോജാണ് (35) പിടിയിലായത്

Read Full Story
07:36 PM (IST) Nov 28

Malayalam News live:തൃശൂരിൽ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി അപകടം, ഒരാള്‍ക്ക് പരിക്ക്

തൃശൂർ വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കുണ്ടന്നൂർ ചുങ്കത്ത് ആണ് സംഭവമുണ്ടായത്.

Read Full Story
07:21 PM (IST) Nov 28

Malayalam News live:പോക്കുവരവ് ചെയ്ത വസ്തുവിന്‍റെ കരമൊടുക്കുന്നതിനായി കൈക്കൂലി; പണം വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ

കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ. എറണാകുളം കുറുപ്പംപടി വേങ്ങൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരനെ ആണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്. പോക്കുവരവ് ചെയ്ത വസ്തുവിന്‍റെ കരമൊടുക്കാനാണ് കൈക്കൂലി ചോദിച്ചത്.

Read Full Story
07:18 PM (IST) Nov 28

Malayalam News live:'രാഹുലിന്‍റെ മുൻ‌കൂർ ജാമ്യ ഹർജി നിയമനടപടിയുടെ ഭാഗം, പ്രതിരോധത്തിലായ സിപിഎം ധർമ്മികത പഠിപ്പിക്കുന്നു'; വിമർശനവുമായി ഷാഫി പറമ്പിൽ

കോഴിക്കോട് കുന്നമംഗലത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് വടകര എംപി ഷാഫി പറമ്പില്‍. പാലക്കാട് എംഎല്‍എ രാഹുൽ രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പരാതിയില്‍ ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു

Read Full Story
07:00 PM (IST) Nov 28

Malayalam News live:തിരുവനന്തപുരത്തെ നേവി ദിന ആഘോഷങ്ങളിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും; ശംഖുമുഖത്തേക്ക് ഷട്ടിൽ സർവീസുമായി കെഎസ്ആർടിസിയും

നാവികസേനാ ദിനമായ ഡിസംബർ 3ന് ശംഖുമുഖത്ത് നടക്കുന്ന നേവി ഡേ ആഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും. പൊതുജനങ്ങൾക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാർക്കിങ് ഗ്രൗണ്ടുകൾ ഉണ്ടാകും.

Read Full Story
06:43 PM (IST) Nov 28

Malayalam News live:കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയ സംഭവം; എഞ്ചിൻ ട്രാക്കിൽ നിന്ന് മാറ്റി, വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

കളമശ്ശേരിയിൽ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്‍റെ എഞ്ചിൻ ട്രാക്കിൽ നിന്ന് മാറ്റി. ഗുഡ്സ് ട്രെയിനിന്‍റെ എഞ്ചിൻ പാളം തെറ്റിയതിനെതുടര്‍ന്ന് വന്ദേഭാരത് അടക്കമുള്ള മറ്റു ട്രെയിനുകള്‍ വൈകിയോടുകയാണ്

Read Full Story
06:26 PM (IST) Nov 28

Malayalam News live:അസൂയാവഹമായ രാഷ്ട്രീയ വളർച്ച, അപ്രതീക്ഷിത വീഴ്ച; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പൊളിറ്റിക്കല്‍ കരിയർ

അസൂയാവഹമായ രാഷ്ട്രീയ വളർച്ചയും അപ്രതീക്ഷിതമായ വീഴ്ചയുമാണ് രാഹുൽ മാങ്കൂട്ടത്തിന്റെ പൊളിറ്റിക്കൽ കരിയർ. സമൂഹമാധ്യമങ്ങളിലെ എഴുത്തും, ചാനൽ ചർച്ചകളിലെ മൂർച്ചയേറിയ സാന്നിധ്യവുമാണ് കോൺഗ്രസ്‌ പാർട്ടിയിൽ രാഹുലിന്റെ ഗ്രാഫ് ഉയർത്തിയത്

Read Full Story
06:24 PM (IST) Nov 28

Malayalam News live:മുസ്ലിംലീഗ് പ്രവര്‍ത്തകനെ ഡിവൈഎഫ്ഐക്കാര്‍ വീട്ടിൽ കയറി മര്‍ദിച്ചതായി പരാതി

മുസ്ലിംലീഗ് പ്രവര്‍ത്തകനെ ഡിവൈഎഫ്ഐക്കാര്‍ വീട്ടിൽ കയറി മര്‍ദിച്ചതായി പരാതി. ചേലേമ്പ്ര സ്വദേശി അബ്‌ദുൾ സലാം പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

Read Full Story
06:11 PM (IST) Nov 28

Malayalam News live:'രാഹുലിനെതിരെ നിരവധി പെണ്‍കുട്ടികള്‍ ഇനിയും പരാതിയുമായി വരും, ക്രിമിനൽ സംഘത്തെ കോണ്‍ഗ്രസ് പോറ്റി വളര്‍ത്തുന്നു'; വികെ സനോജ്

ക്രിമിനൽ സംഘത്തെ കോണ്‍ഗ്രസ് പോറ്റി വളര്‍ത്തുകയാണെന്നും രാഹുലിനെതിരെ നിരവധി പെണ്‍കുട്ടികള്‍ ഇനിയും പരാതിയുമായി വരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കോൺഗ്രസ് നേതൃത്വത്തെ രാഹുലും ഷാഫിയും ഭീഷണിപ്പെടുത്തുകയാണെന്നും സനോജ്

Read Full Story
05:41 PM (IST) Nov 28

Malayalam News live:ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം, ഇതുവരെ റിപ്പോർട്ട് ചെയ്തത് 60 മരണം, രക്ഷാദൗത്യം പുരോഗമിക്കുന്നു

ഡിറ്റ് വാ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ 66 മരണം. കനത്ത നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ഉയരുമെന്നാണ് വിവരം

Read Full Story
05:37 PM (IST) Nov 28

Malayalam News live:ലൈം​ഗിക പീഡന പരാതി - പ്രതികരണവുമായി ഷാഫി പറമ്പിൽ, 'രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമപരമായി മുന്നോട്ട് പോകട്ടെ'

മുൻ‌കൂർ ജാമ്യ ഹർജി നിയമപരമായ നടപടികളുടെ ഭാഗമാണെന്ന് ഷാഫി പറമ്പിൽ എംപി. ഈ വിഷയത്തിൽ ഇന്നലെ പ്രതികരിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എംപി. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. 

Read Full Story
05:11 PM (IST) Nov 28

Malayalam News live:അറബിക്കടൽ ഇരമ്പി വന്നാലും രാഹുലിനെതിരെ എടുത്ത നിലപാടിൽ മാറ്റമില്ലെന്ന് വിഡി സതീശൻ; 'ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനം'

രാഹുലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണെന്ന് വിഡി സതീശൻ പറഞ്ഞു. അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമില്ലെന്നും രാഷ്ട്രീയത്തിൽ വികാരങ്ങൾക്ക് പ്രസക്തിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. 

Read Full Story