ഗൂഗിള്‍ പേയില്‍ നല്‍കിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ കടയുടമയ്ക്കുനേരെ ആക്രമണം. കൊല്ലം നല്ലിളയിലാണ് കടയുടയ്മക്ക് കുത്തേറ്റത്
- Home
- News
- Kerala News
- ഗൂഗിള്‍ പേയിൽ നൽകിയ പണവുമായി ബന്ധപ്പെട്ട് തര്‍ക്കം; കടയുടമയ്ക്ക് കുത്തേറ്റു, പൊലീസ് കേസ്
ഗൂഗിള്‍ പേയിൽ നൽകിയ പണവുമായി ബന്ധപ്പെട്ട് തര്‍ക്കം; കടയുടമയ്ക്ക് കുത്തേറ്റു, പൊലീസ് കേസ്

കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും ഒരാൾ മരിച്ചതായും സൂചനയുണ്ട്. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം.
Malayalam news live ഗൂഗിള്‍ പേയിൽ നൽകിയ പണവുമായി ബന്ധപ്പെട്ട് തര്‍ക്കം; കടയുടമയ്ക്ക് കുത്തേറ്റു, പൊലീസ് കേസ്
Malayalam news live നാട്ടിൽ പിണറായിസം വളര്‍ത്താൻ സാധാരണക്കാര്‍ കപ്പം കൊടുക്കണോ? കല്ലുകള്‍ ഇറക്കിയത് 30ഓളം മദ്യപ സംഘത്തിന്‍റെ കാവലിലെന്ന് പ്രിയ വിനോദ്
കൊല്ലം കടയ്ക്കലിൽ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളമായുള്ള തര്‍ക്കത്തിൽ കൂടുതൽ ആരോപണവുമായി വീട്ടുടമ പ്രിയ വിനോദ്. മുപ്പതോളം മദ്യപ സംഘത്തിന്റെ കാവലിലാണ് 183 അമിത ഭാരമുള്ള കല്ലുകൾ എനിക്ക് ഇറക്കേണ്ടി വന്നതെന്ന് പ്രിയ വിനോദ്
Malayalam news live കേര പദ്ധതി വാർത്ത ചോർത്തൽ വിവാദം, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിനെ മാറ്റി
ടിങ്കു ബിസ്വാളിനാണ് പകരം ചുമതല
Malayalam news live പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ച സംഭവം, രണ്ട് പേർ അറസ്റ്റിലായി
വെസ്റ്റ് ബംഗാൾ സ്വദേശി രഞ്ജിത്ത് പ്രാമാണിക് ആണ് പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്
Malayalam news live ധര്‍മ്മസ്ഥല വെളിപ്പെടുത്തൽ; മലയാളിയായ ടി ജയന്തിന്‍റെ ബെംഗളൂരുവിലെ വീട്ടിൽ പരിശോധന, എസ്ഐടി എത്തിയത് ചിന്നയ്യക്കൊപ്പം
ധര്‍മ്മസ്ഥല കേസുമായി ബന്ധപ്പെട്ട് മലയാളിയായ ടി ജയന്തിന്‍റെ ബെംഗളൂരുവിലെ വീട്ടിൽ അന്വേഷണ സംഘത്തിന്‍റെ പരിശോധന. ധര്‍മ്മസ്ഥല സംരക്ഷണ സമിതി നേതാവ് മഹേഷ് തിമ്മരോടിയുടെ അടുത്ത അനുയായാണ് ജയന്ത്.
Malayalam news live കണ്ണപുരം സ്ഫോടന കേസ് - പ്രതി അനൂപ് മാലിക് പോലീസ് പിടിയിൽ
കാഞ്ഞങ്ങാട് വെച്ചാണ് പിടിയിലായത്
Malayalam news live സ്വകാര്യ ആശുപത്രികളിലെ വിദേശ നിക്ഷേപം - ലക്ഷ്യം കേരളത്തെ സേവിക്കാനുള്ള താൽപര്യമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചിയിൽ വെൽകെയർ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
Malayalam news live വഖഫ് സ്വത്തുകള്‍ കയ്യേറ്റം ചെയ്യാൻ മഹല്ല് കമ്മിറ്റികള്‍ അനുവദിക്കരുത്; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആശങ്ക അകറ്റണമെന്ന് കാന്തപുരം
രാജ്യത്തെ മുസ്ലിം വിഭാഗം വഖഫ് സ്വത്ത് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍. ആശങ്കയകറ്റാൻ സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്നും എപി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു
Malayalam news live തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 12കാരന്റെ മൃതദേഹം കണ്ടെത്തി
ചെർക്കള പാടിയിലെ മിഥിലാജിൻ്റെ (12) മൃതദേഹം ആണ് കണ്ടെത്തിയത്
Malayalam news live ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് പാലക്കാട് ചെർപ്പുളശ്ശേരിയിൽ അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി രഞ്ജിത്ത് പ്രാമാണികാണ് മരിച്ചത്.
Malayalam news live അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് പേർ പിടിയിൽ
എറണാകുളം അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.
Malayalam news live 'രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തും, നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കും' - യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തുമെന്നും നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
Malayalam news live ഫയലുകൾ കൈകാര്യം ചെയ്തതിൽ ക്രമക്കേട്, വടകര നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഫയലുകൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
Malayalam news live നെഹ്റു ട്രോഫി വള്ളംകളി; ഫൈനൽ കാണാതെ കാരിച്ചാൽ പുറത്ത്, ഹീറ്റ്സിൽ മികച്ച സമയവുമായി നടുഭാഗം, ഫൈനൽ അൽപ്പസമയത്തിനകം
71ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ നിരണം, വിയപുരം, മേൽപ്പാടം എന്നീ ചുണ്ടൻ വള്ളങ്ങള്‍ ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ഫൈനൽ മത്സരത്തിന് യോഗ്യത നേടി. ഫൈനൽ അൽപ്പസമയത്തിനകം നടക്കും
Malayalam news live ഓഗസ്റ്റ് 31 ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻകടകളും തുറന്ന് പ്രവർത്തിക്കും
അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണ്.
Malayalam news live കനത്ത മഴ, മിന്നൽപ്രളയം, കാണാതായവർ നിരവധി - ദുരിതം വിതച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുസഹമാക്കി കനത്ത മഴ തുടരുന്നു. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും മഴയിലും മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം പതിനേഴായി.
Malayalam news live 15 പേരുടെ സംഘം ക്ഷേത്രത്തിലെത്തി പ്രസാദമാവശ്യപ്പെട്ടു, നൽകാൻ വൈകിയ ജീവനക്കാരനെ അടിച്ചു കൊന്നു; നടുക്കുന്ന സംഭവം ദില്ലിയിൽ
ദില്ലിയിൽ പ്രസാദം നൽകാൻ വൈകിയതിന് ക്ഷേത്ര ജീവനക്കാരനെ യുവാക്കൾ അടിച്ചുകൊന്നു. യുവാക്കളിലൊരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.
Malayalam news live രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ എംകെ ചന്ദ്രശേഖറിന്റെ മൃതദേഹം സംസ്കരിച്ചു
ഉച്ചയ്ക്ക് 1.30ന് കുഡ്ലു ഗേറ്റിലെ രുദ്ര ഭൂമിയിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്
Malayalam news live 'അനൂപാണ് വീട് വാടകയ്ക്ക് എടുത്തത്, വാടക കൃത്യമായിട്ട് തരുമായിരുന്നു, വീടൊക്കെ വൃത്തിയായിരുന്നു' - വീട്ടുടമ ദേവി
കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പ്രതികരണവുമായി വീട്ടുടമ ദേവി.
Malayalam news live രാഹുലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ല; തടയുമെന്ന് സി കൃഷ്ണകുമാർ
രാഹുലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് സി കൃഷ്ണകുമാർ