പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട യുവാവിനെ മർദ്ദിച്ച് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി
- Home
- News
- Kerala News
- മഫ്തിയിൽ വന്ന പൊലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം, 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി
മഫ്തിയിൽ വന്ന പൊലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം, 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും
Malayalam News Live :മഫ്തിയിൽ വന്ന പൊലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം, 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി
Malayalam News Live :വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി കാറിനായി ബന്ധുവിനെയും തെറ്റിദ്ധരിപ്പിച്ചു, തെളിവെടുപ്പ് നടത്തി പൊലീസ്, പ്രതി റിമാൻഡിൽ
വെമ്പായത്ത് സ്കൂൾ വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി സഹദ് ഒളിവിൽ പോകുന്നതിനായി ബന്ധുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കാറുമായി കടന്നത്
Malayalam News Live :ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്
വെളിമുക്ക് ദേശീയപാതയിൽ ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
Malayalam News Live :'സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നു'; ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം
ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നുവെന്നും പദവിക്ക് ചേരും വിധം പെരുമാറുന്നില്ലെന്നും വിമർശനം ഉയർന്നു
Malayalam News Live :മോദിയെ പോലെയാകാൻ തനിക്ക് കഴിയില്ലെന്ന് ട്രംപ്; ട്രംപിനെ കണ്ടതിൽ വലിയ സന്തോഷമെന്ന് മോദി, കൂടിക്കാഴ്ച്ചയിൽ പരസ്പരം പുകഴ്ത്തി നേതാക്കൾ
ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ചയിൽ പരസ്പരം പുകഴ്ത്തി മോദിയും ട്രംപും. മോദി ശാന്തനും, സ്വാധീനമുള്ള നേതാവാണെന്നും ട്രംപ് പറഞ്ഞു. മോദിയെ പോലെയാകാൻ തനിക്ക് കഴിയില്ലെന്നും ട്രംപ്
Malayalam News Live :ഭീകരവാദ മൊഡ്യൂൾ തകർത്ത് ദില്ലി പൊലീസ് സ്‌പെഷൽ സെൽ; അഞ്ച് പേരെ അറസ്റ്റ് ചെയ്തു, പിടിയിലായത് ഷഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള സംഘം
ദില്ലിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ് സ്‌പെഷൽ സെൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
Malayalam News Live :ടെലഗ്രാം നിരോധനം കേട്ടുകേൾവിയില്ലാത്ത നടപടിയെന്ന് കോടതി; ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്, നാളെ വീണ്ടും കേസ് പരിഗണിക്കും
നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ്. ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. നാളെ രണ്ടരയ്ക്ക് കേസ് വീണ്ടും പരിഗണിക്കും.
Malayalam News Live :പിഎം ശ്രീ - `പദ്ധതി റദ്ദാക്കാത്തത് എന്തെന്നതിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രി'; ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ
പിഎം ശ്രീ പദ്ധതി എന്തുകൊണ്ട് റദ്ദ് ആക്കുന്നില്ല എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ.
Malayalam News Live :മൈസൂരു ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, കൂട്ടമരണത്തിന് കാരണം ആശുപത്രി അധികൃതരുടെ വീഴ്ചയെന്ന് ആരോപണം
ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആന്റ് റിസർച്ചിൽ 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ. ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളിൽ 11 രോഗികളാണ് ഇന്നലെ രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനും ഇടയിൽ മരിച്ചത്.
Malayalam News Live :സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഇന്ന് 105 പേർക്ക് രോഗബാധ, പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ്
മലപ്പുറം സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചത്. ഇന്ന് 105 പേർക്ക് രോഗം സ്ഥിരീകരിച്ചതായും പ്രതിദിന ഡെങ്കി കേസ് 100 കടന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് പനി വർധിക്കുന്ന പശ്ചാത്തലത്തിൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
Malayalam News Live :അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ ലീഗ് നേതാക്കൾ മന്ത്രിസഭയിലുണ്ട്; എം സ്വരാജ്
യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി അറിയിച്ചില്ലെന്നും സിപിഎം നേതാവ് എം സ്വരാജ്. സംഘപരിവാർ ആഭിമുഖ്യമുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെ തെരഞ്ഞ് പിടിച്ച് മുഖ്യമന്ത്രി സെക്രട്ടറിയാക്കി.
Malayalam News Live :പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരണമെന്നാണ് താല്പര്യമെന്ന് കേന്ദ്രം; 'തുടർ നടപടികൾ പ്രതീക്ഷിക്കുന്നു'
വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പിഎം ശ്രീയിൽ കേരളത്തിൻറെ തുടർ നടപടികൾ പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Malayalam News Live :കോതമംഗലത്ത് കോളേജിൽ മോഷണം; ഡ്രോണും ലാപ്ടോപ്പും കവർന്നു, പൊലീസ് അന്വേഷണം ആരംഭിച്ചു
കോതമംഗലത്ത് കോളേജിൽ മോഷണം. നെല്ലിമറ്റം മാർ ബസേലിയസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലാണ് മോഷണം നടന്നത്. ഡ്രോണും ലാപ്ടോപ്പും നഷ്ടമായി.
Malayalam News Live :സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു
കേന്ദ്ര കാലാവസ്ഥാ വകുപ്പ് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.
Malayalam News Live :എൽ നിനോ ചതിച്ചു, സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം എന്ന് കെഎസ്ഇബി അറിയിച്ചു.
Malayalam News Live :സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; ഡെങ്കിപ്പനി തടയാൻ മുന്നൊരുക്കം ശക്തമാക്കണമെന്ന് മന്ത്രി കെ മുരളീധരൻ
സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായുള്ള യോഗത്തിലാണ് നിർദേശം.
Malayalam News Live :ശിവസേന ഉദ്ദവ് താക്കറെ പിളരുന്നു, എംപിമാർ എൻഡിഎയിലേക്ക്; വിമതരെ കാണാൻ ഏക്നാഥ് ഷിൻഡേ ദില്ലിയിൽ
തൃണമൂൽ കോൺഗ്രസിന് പിന്നാലെ ശിവസനേ ഉദ്ദവ് പക്ഷത്തെ എംപിമാരും എൻഡിഎയിലേക്ക് ചേരുന്നു. ആകെ 9 ലോക്സഭാ എംപിമാരിൽ 6 പേർ ഷിൻഡേയ്ക്കൊപ്പം പോകുമെന്നാണ് സൂചന.
Malayalam News Live :മദ്യപിക്കുന്നതിനിടെ വാക്കുതർക്കം, പിന്നാലെ രണ്ടുപേരം വെട്ടി; പ്രതി പിടിയിൽ
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ
Malayalam News Live :'ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകന് എന്ത് യോഗ്യത?' പരിഹസ പോസ്റ്റുമായി യു പ്രതിഭ; റോജി എം ജോണിന്‍റെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ വിമർശനം
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്‍റെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ മുന്‍ എംഎല്‍എ യു പ്രതിഭ
Malayalam News Live :വ്യാജ കല്ല്യാണത്തിന് പാർട്ടി, സിനിമാ മോഡൽ പ്ലാനിങ്ങ്, ജ്വല്ലറി ക്യാഷറെ കുടുപ്പിച്ച് കിടത്തി കവർച്ച; പ്രതികൾ അറസ്റ്റിൽ
ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ് ദിവസങ്ങൾക്കുള്ളിൽ പോലീസ് തെളിയിച്ചു