05:49 PM (IST) Jun 19

Malayalam news Live : നിതിൻ രാജിന്റെ ആത്മഹത്യ; അധ്യാപകനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തിയെന്ന് ഹൈക്കോടതി, 'ഡോക്ടർ റാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്'

ക്രൂരമായ രീതിയിൽ നിതിൻ രാജിനെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് സഹപാഠികൾ മൊഴി നൽകിയിട്ടുണ്ടെന്നും അധ്യാപകനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി

Read Full Story
05:39 PM (IST) Jun 19

Malayalam news Live : കീം വിദ്യാത്ഥികൾക്ക് തിരിച്ചടി; കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസറ്റിനെതിരായ ഹർജി ഹൈക്കോടതി തള്ളി

2024 ൽ പ്രവേശന പരീക്ഷയിലുണ്ടായ മാറ്റങ്ങൾക്ക് ശേഷം നിലവിലുണ്ടായിരുന്ന രീതി വിവേചനപരമാണെന്ന് കാണിച്ച് വിദ്യാത്ഥികൾ പരാതി നൽകിയിരുന്നു.നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പാസാക്കിയ വിധിക്കെതിരെയാണ് വിദ്യാത്ഥികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. 

Read Full Story
05:29 PM (IST) Jun 19

Malayalam news Live : കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

പാനൂരിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് പിടിയിൽ. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ശരണിനെ കണ്ണൂരിലെ വീടിന് സമീപത്ത് നിന്നാണ് പിടികൂടിയത്.

Read Full Story
04:12 PM (IST) Jun 19

Malayalam news Live : അമേരിക്കൻ വൈസ് പ്രസിഡൻ്റ് പിന്മാറി; ഇറാനും അമേരിക്കയും ഇന്ന് നടത്താനിരുന്ന ചർച്ച റദ്ദാക്കി, ഹോർമൂസ് തുറന്നു

ഇറാനും അമേരിക്കയും ഇന്ന് ജനീവയിൽ നടത്താനിരുന്ന ചർച്ച റദ്ദാക്കി. അമേരിക്കൻ വൈസ് പ്രസിഡൻ്റ് പിന്മാറിയതോടെയാണിത്. ലബനനിൽ ഇസ്രയേൽ തുടരുന്ന കനത്ത ആക്രമണം സ്ഥിതി വഷളാക്കുമെന്ന ആശങ്കയുണ്ട്.

Read Full Story
03:21 PM (IST) Jun 19

Malayalam news Live : ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു; 2 പേർ അറസ്റ്റിൽ

കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടുപേർ കൊപ്പം പൊലീസിന്റെ പിടിയിലായി. മലപ്പുറം കല്പകഞ്ചേരി പുതുക്കിടി വീട്ടിൽ ഷാഹുൽ ഹമീദ്, കൽപകഞ്ചേരി തയ്യിൽ ഊരാത്ത് വീട്ടിൽ അബ്ദുൽ റഹീം എന്നിവരാണ് അറസ്റ്റിലായത്.

Read Full Story
02:37 PM (IST) Jun 19

Malayalam news Live : 'പുതിയ ജില്ലയും താലൂക്കും രൂപീകരിക്കാൻ കമ്മീഷനെ വെക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം'; അബ്ദു സമദ് പൂക്കോട്ടൂർ

തിയ ജില്ലയും താലൂക്കും രൂപീകരിക്കാൻ കമ്മീഷനെ വെക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. കോട്ടയം- പത്തനംതിട്ട ജില്ലകളിലുള്ള അത്രയും ജനങ്ങൾ മലപ്പുറത്തുണ്ട്

Read Full Story
01:12 PM (IST) Jun 19

Malayalam news Live : ഇന്ത്യ സഖ്യത്തിൽ തമ്മിലടി; കോൺ​ഗ്രസിനെതിരെ സിപിഐഎംഎല്ലും ആർജെഡിയും, `സ്വന്തം വോട്ട് ഉറപ്പിക്കാനാകാത്ത കോൺ​ഗ്രസ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു'

ഇന്ത്യ സഖ്യത്തിൽ പൊട്ടിത്തെറി. ആർജെഡിയും സിപിഐഎംഎല്ലും ചതിച്ചെന്ന് കോൺ​ഗ്രസ്. എന്നാൽ, സ്വന്തം വോട്ട് ഉറപ്പിക്കാനാകാത്ത കോൺ​ഗ്രസ് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്ന് ആർജെഡിയും സിപിഐഎംഎല്ലും തിരിച്ചടിച്ചു.

Read Full Story
12:30 PM (IST) Jun 19

Malayalam news Live : `തന്ത്രങ്ങൾ കോടതിയോട് വേണ്ട', കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ മുഹമ്മദ്‌ ഹനീഷിന് മുന്നറിയിപ്പുമായി ഹൈക്കോടതി; `കോടതിയിൽ ഹാജരായില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും'

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ മുഹമ്മദ്‌ ഹനീഷിനെതിരെ വീണ്ടും ഹൈക്കോടതി. തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്നും ഇല്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Read Full Story
12:08 PM (IST) Jun 19

Malayalam news Live : 'നവകേരള സ്വപ്നം കയ്യൊഴിഞ്ഞു, ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല'; ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം എന്തോ സാമ്പത്തിക അപകടാവസ്ഥയിൽ എന്ന സന്ദേശമാണ് ആമുഖത്തിലും മുഖ്യമന്ത്രി പറഞ്ഞത്. ബജറ്റ് വിഹിതം പരിശോധിച്ചാൽ അതല്ല ചിത്രമെന്നും പിണറായി

Read Full Story
11:39 AM (IST) Jun 19

Malayalam news Live : മാസപ്പടി കേസ്; വീണ വിജയൻ്റെ ബാങ്ക് ലോക്കറിൽ ഇഡി ഉദ്യോ​ഗസ്ഥരുടെ പരിശോധന, ബാങ്കിന് മുന്നിൽ അതീവ സുരക്ഷ

വീണ വിജയൻ്റെ ബാങ്ക് ലോക്കർ ഇഡി ഉദ്യോ​ഗസ്ഥർ പരിഗോധിക്കുന്നു. ആയുർവേദ കോളേജിൻ്റെ മുന്നിലുള്ള എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലെ ഓഫീസിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് വീണയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നത്.

Read Full Story
11:18 AM (IST) Jun 19

Malayalam news Live : ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി; 'കാർഷിക ബജറ്റ് പ്രഖ്യാപിച്ചില്ല'

ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷമുണ്ടെന്ന് കേരള കോൺ​ഗ്രസ്(എം) നേതാവ് ജോസ് കെ. മാണി. 300 രൂപ ആക്കും എന്നായിരുന്നു യുഡിഎഫ് പ്രകടനപത്രികയെന്നും ജോസ് കെ മാണി

Read Full Story
11:00 AM (IST) Jun 19

Malayalam news Live : `നീറ്റായി', ടെലഗ്രാം നിരോധനം ശരിവെച്ചു; കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ചെന്ന് ദില്ലി ഹൈക്കോടതി

ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹർജി തള്ളി. നിരോധനം 22വരെ തുടരും.

Read Full Story
10:55 AM (IST) Jun 19

Malayalam news Live : സർക്കാർ ജീവനക്കാർക്ക് പ്രത്യേക 'തലോടലില്ലാതെ' സതീശൻ്റെ ബജറ്റ്; ലീവ് സറണ്ടറിലും ശമ്പള പരിഷ്കരണ കമ്മീഷനിലും മൗനം, മെഡിസെപ്പ് പരിഷ്ക്കരിക്കും

സർക്കാർ ജീവനക്കാരെ കാര്യമായി പരി​ഗണിക്കാതെ യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റ്. മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ ജീവനക്കാരുടെ മെഡിക്കൽ‌ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കുമെന്നല്ലാതെ മറ്റു പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല.

Read Full Story
10:28 AM (IST) Jun 19

Malayalam news Live : `ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ്', ബജറ്റിൽ ആരോ​ഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന; തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും

ആരോ​ഗ്യ മേഖലയ്ക്ക് 2074 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ് നിർമിക്കും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരും.

Read Full Story
10:27 AM (IST) Jun 19

Malayalam news Live : ബജറ്റിൽ റാ​ഗിങ് തടയാനുള്ള പദ്ധതിയും; സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാ​ഗിങ്ങ് പദ്ധതി പ്രഖ്യാപിച്ച് യുഡിഎഫ് ബജറ്റ്

പൂക്കോട് വെറ്റിനറി കോളേജിൽ റാ​ഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർഥിന്റെ പേരിലാണ് പദ്ധതി. റാഗിങ്ങ് തടയാനായി ആന്റി റാഗിങ്ങ് പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.

Read Full Story
10:06 AM (IST) Jun 19

Malayalam news Live : `പ്രിയദർശിനി' പദ്ധതിക്കായി 600 കോടി; സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ, ആശ ഓണറേറിയം 78 കോടി

`പ്രിയദർശിനി' പദ്ധതിക്കായി 600 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. നിയമസഭയിൽ വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം പുരോ​ഗമിക്കുകയാണ്.

Read Full Story
09:06 AM (IST) Jun 19

Malayalam news Live : 'കഴിക്കാൻ ദുർ​ഗന്ധമുള്ള പഴകിയ ഭക്ഷണം, പെപ്പർ സ്പ്രേ പ്രയോ​ഗം'; 17കാരന്റെ മൊഴി; വൃദ്ധസദനത്തിൽ മാനസിക വെല്ലുവിളിയുള്ള കുട്ടിക്കും ക്രൂരമർദനം

എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്റർ ഉപദ്രവിച്ചെന്ന് ആദ്യം പരാതി ഉന്നയിച്ച 17കാരന്റെ മൊഴിയെടുത്ത് പൊലീസ്.പ്രതികളുടെ അറസ്റ്റ് വൈകില്ലെന്ന് അന്വേഷണ സംഘം.

Read Full Story
08:47 AM (IST) Jun 19

Malayalam news Live : തൃണമൂൽ കോൺ​ഗ്രസിൽ പുതിയ പ്രതിസന്ധി, `പാർട്ടി അക്കൗണ്ട് മരവിപ്പിക്കണം'; നേരത്തെ ഒപ്പിട്ട ചെക്കുകൾ വിമതർ ദുരുപയോ​ഗം ചെയ്യുമെന്ന് മുൻ മന്ത്രി അരൂപ് ബിശ്വാസ്

തൃണമൂൽ കോൺ​ഗ്രസിൻ്റെ പാർട്ടി അക്കൗണ്ട് മരവിപ്പിക്കണമെന്ന് അരൂപ് ബിശ്വാസ്. നേരത്തെ ഒപ്പിട്ട ചെക്കുകൾ വിമതർ ദുരുപയോ​ഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.

Read Full Story
07:53 AM (IST) Jun 19

Malayalam news Live : ടിനി ടോമിനെതിരായ അൻസിബയുടെ പരാതി; പരാതിയിൽ കഴമ്പില്ല, കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പൊലീസ്

കടവന്ത്ര പൊലീസ് ഉടന്‍ സെന്‍ട്രല്‍ എ സി പിക്ക് റിപ്പോര്‍ട്ട് നല്‍കും. പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.

Read Full Story
07:25 AM (IST) Jun 19

Malayalam news Live : ​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം - പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

കൊലപാതക ശേഷം രക്ഷപെടാൻ ശ്രമിച്ച വിനോദിനെ വള്ളക്കടവ് ചെക്ക്പോസ്റ്റിന് സമീപം വെച്ച് പിടികൂടി ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Read Full Story