സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 226.5 ഗ്രാം വ്യാജ സ്വർണാഭരങ്ങൾ പണയം വച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. സംഭവത്തിന് ശേഷം ആത്മഹത്യ ചെയ്തെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാട് വിടുകയായിരുന്നു.
- Home
- News
- Kerala News
- വ്യാജ സ്വർണം പണയം വെച്ച് യുവതി 9 ലക്ഷം വാങ്ങി; ആത്മഹത്യാ കുറിപ്പെഴുതി സ്കൂട്ടർ പാലത്തിൽ വെച്ച് മുങ്ങി, 3 വർഷത്തിന് ശേഷം പിടിയിൽ
വ്യാജ സ്വർണം പണയം വെച്ച് യുവതി 9 ലക്ഷം വാങ്ങി; ആത്മഹത്യാ കുറിപ്പെഴുതി സ്കൂട്ടർ പാലത്തിൽ വെച്ച് മുങ്ങി, 3 വർഷത്തിന് ശേഷം പിടിയിൽ

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴ പെയ്തേക്കും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലൊ അലർട്ടുണ്ട്.
Malayalam News Live : വ്യാജ സ്വർണം പണയം വെച്ച് യുവതി 9 ലക്ഷം വാങ്ങി; ആത്മഹത്യാ കുറിപ്പെഴുതി സ്കൂട്ടർ പാലത്തിൽ വെച്ച് മുങ്ങി, 3 വർഷത്തിന് ശേഷം പിടിയിൽ
Malayalam News Live : വിജയ് റാലി ദുരന്തം - ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ, മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം ധനസഹായം
തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് കരൂർ മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. 58 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 8 കുട്ടികൾ, 16 സ്ത്രീകൾ, 12 പുരുഷൻമാരും അപകടത്തിൽ മരിച്ചു.
Malayalam News Live : തമിഴ്നാടിനെ നടുക്കി വിജയുടെ കരൂർ റാലി ദുരന്തം; പ്രതികരിക്കാതെ വിജയ്, കേസെടുക്കണമെന്ന് സിപിഎം
സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. ദുരന്തത്തിൽ വിജയ്ക്കെതിരെ തമിഴ്നാട് സിപിഎം രംഗത്തെത്തി. മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ടിവികെ റാലികൾക്ക് ഹൈക്കോടതി നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു.
Malayalam News Live : വിജയ്‍യുടെ കരൂർ റാലി ദുരന്തം, സംഭവിച്ചത് നിർഭാഗ്യകരമായ സംഭവം, അനുശോചിച്ച് പ്രധാനമന്ത്രി
കരൂരിലുണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്നും പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.
Malayalam News Live : യുഎൻ വേദിയിൽ പാക് പ്രധാനമന്ത്രിക്ക് ചുട്ട മറുപടി നൽകിയ ഇന്ത്യൻ നയതന്ത്രജ്ഞ, പെറ്റൽ ഗഹ്‌ലോട്ടിനെ അറിയാം
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസംഗത്തിന് ചുട്ട മറുപടി നൽകിയ ഇന്ത്യൻ നയതന്ത്രജ്ഞ. പെറ്റൽ ഗഹ്‌ലോട്ടിനെ അറിയാം
Malayalam News Live : ചൂട്ടാട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപെട്ടു, ആർക്കും പരിക്കില്ല
ചൂട്ടാട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപെട്ടു. ബോട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
Malayalam News Live : വിജയുടെ റാലിക്കിടെയുണ്ടായ തിരക്കിൽ മരണ സംഖ്യ ഉയരുന്നു, മന്ത്രിമാർ സ്ഥലത്തേക്ക്, ജനങ്ങൾ സഹകരിക്കണമെന്ന് സ്റ്റാലിൻ
നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ.) കരൂരിൽ സംഘടിപ്പിച്ച റാലിയിൽ വൻ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് കുട്ടികളും സ്ത്രീകളുമടക്കം 30-ൽ അധികം പേർ മരിച്ചു.
Malayalam News Live : പണം വാങ്ങി ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ
പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരുന്ന കെഎസ്ആർടിസി കണ്ടക്ടർ വിജിലൻസ് പിടിയിലായി. ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയാണ് പിടിയിലായത്.
Malayalam News Live : വിജയ്‍യുടെ റാലിയിൽ തിക്കും തിരക്കും; മരണസംഖ്യ ഉയരുന്നു, 3 കുട്ടികൾ ഉൾപ്പെടെ 28 മരണം
മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. 10 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു.
Malayalam News Live : എച്ച്എൽഎൽ പേരൂർക്കട ഫാക്റട്ടറിക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം
എച്ച് എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ പേരൂർക്കട ഫാക്ടറിയ്ക്കാണ് 2025-ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലാർജ് സ്കെയിൽ വ്യവസായ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമായത്.
Malayalam News Live : വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും, ഒരാൾ മരിച്ചു, 20ലേറെ പേർ കുഴഞ്ഞുവീണു
ജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും 20 പേർ കുഴഞ്ഞുവീഴുകയും ചെയ്തു. കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്.
Malayalam News Live : പി എസ് സി പരീക്ഷക്കിടെ ഉദ്യോഗസ്ഥർക്ക് സംശയം, ഉടൻ പൊലീസെത്തി, കൈയോടെ പൊക്കിയത് ഹൈടെക് കോപ്പിയടി
പി എസ് സി പരീക്ഷയിൽ കോപ്പിയടിച്ച കണ്ണൂർ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദ് അറസ്റ്റിലായി. പൊലീസെത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് പിടികൂടുകയുമായിരുന്നു
Malayalam News Live : ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസ് - 65-ാം പ്രതിക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
മൂന്നുവർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ഏപ്രിലിലാണ് പിടികൂടിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സജീവ പ്രവർത്തകനാണ്.
Malayalam News Live : കെ ജെ ഷൈനിന്റെ പരാതിയിൽ അനാവശ്യ തിടുക്കം; വെട്ടിലായി പൊലീസ്
സിപിഎം നേതാവ് കെ.ജെ.ഷൈന്‍റെ പരാതിയിൽ കെ.എം.ഷാജഹാനെ അറസ്റ്റ് ചെയ്ത നടപടിയിൽ പൊലീസിന് കോടതിയിൽ നിന്ന് രൂക്ഷ വിമർശനം. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നും തെളിവുകൾ ശേഖരിച്ച ശേഷം മാത്രം തുടർനടപടികൾ മതിയെന്നും തീരുമാനം
Malayalam News Live : തദ്ദേശ പൊതുതിരഞ്ഞെടുപ്പ് - സെപ്റ്റംബർ 29 മുതൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാം
കരട് വോട്ടർപട്ടിക സെപ്റ്റംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും.
Malayalam News Live : മാതാ അമൃതാന്ദമയിയെ കണ്ടതിലെ വിവാദം; 'അമ്മയെ ചുംബിച്ചതിൽ തെറ്റെന്ത്'? മറുപടിയുമായി മന്ത്രി സജി ചെറിയാൻ
മാതാ അമൃതാന്ദമയി ലോകം ആദരിക്കുന്ന അമ്മയാണ്. 25 വർഷം മുൻപ് അമൃതാന്ദമയി യുണൈറ്റഡ് നേഷൻസിൽ പോയി മലയാളത്തിൽ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയിൽ നിന്ന് വന്നവരാണ്.
Malayalam News Live : സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താൽപര്യങ്ങളും ആവശ്യവും, അനുവദിക്കുക കേന്ദ്രനിയമം അനുസരിച്ച് , എയിംസിൽ എം.ടി രമേശ്
കേരളത്തിന് എയിംസ് അനുവദിക്കണം എന്നേയുള്ളൂ. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താൽപര്യങ്ങളും ആവശ്യവുമാണെന്നും, ഓരോ നേതാക്കളും അവരവർക്ക് ഇഷ്ടമുള്ളിടത്ത് ആവശ്യപ്പെടുമെന്നും എംടി രമേശ് .
Malayalam News Live : കണ്ണാടിപ്പറമ്പ് ചേലേരി മുക്കിൽ പ്രസവത്തിനിടെ ഇതരസംസ്ഥാനക്കാരി മരിച്ചു; അന്വേഷണം തുടങ്ങി പൊലീസ്
ഭർത്താവിന്റെ ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടകമുറിയിൽ വച്ചായിരു പ്രസവം. എന്നാൽ പ്രസവത്തിന് പിന്നാലെ തളർന്നു വീണ യുവതി ആശുപത്രിയെത്തും മുൻപ് മരിച്ചു.
Malayalam News Live : കണിമംഗലത്തെ വിൻസന്റ് വധക്കേസ്; വായ ഒട്ടിക്കാനായി ഉപയോഗിച്ച പ്ലാസ്റ്ററിലെ സ്റ്റിക്കറായിരുന്നു തുമ്പ്, പ്രതികൾക്ക് ശിക്ഷവിധിച്ച് കോടതി
പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴ ശിക്ഷയിൽ നിന്ന് ഓരോ ലക്ഷം വീതം മരിച്ച വിൻസന്റിന്റെ കുടുംബത്തിന് നൽകാനും കോടതി ഉത്തരവിട്ടു. തൃശൂർ രണ്ടാം അഡിഷണൽ സെഷൻസ് ജഡ്ജി കെഎം രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
Malayalam News Live : തദ്ദേശ തെരഞ്ഞെടുപ്പ് - വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ അവസരം, അന്തിമ വോട്ടര്‍പട്ടിക അടുത്ത മാസം 25ന്
ഒക്ടോബർ 14 വരെ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാം. അടുത്ത മാസം 25നാണ് അന്തിമ വോട്ടര്‍പട്ടിക ഇറക്കുന്നത്. കരട് വോട്ടര്‍ പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.