11:37 PM (IST) May 23

Malayalam News Live :ഇടിയുടെ ആഘാതത്തിൽ വീടിൻ്റെ ഭിത്തി അടര്‍ന്നുവീണു; എറണാകുളത്ത് ഇടിമിന്നലിൽ വിദ്യാര്‍ത്ഥിക്ക് പരിക്ക്

കുന്നത്തുനാട്ടിൽ ഇടിമിന്നലിൽ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കടയിരുപ്പ് കിഴക്കേ പുതിയമഠത്തിൽ ബാബുവിൻ്റെ മകൻ വാസുദേവനാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വീടിൻ്റെ ഭിത്തി അടര്‍ന്നു തെറിച്ച് വീണാണ് കുട്ടിക്ക് പരിക്കു പറ്റിയത്.

Read Full Story
11:03 PM (IST) May 23

Malayalam News Live :തൊടുപുഴയിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് പരിക്കേറ്റ സംഭവം; റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്

യൂത്ത് കോൺഗ്രസ് നേതാവ് ബിലാൽ സമദിന് ലാത്തി ചാർജ്ജിൽ ഗുരുതരമായി പരിക്കേറ്റ സംഭവത്തിലും ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ. ആഭ്യന്തര വകുപ്പ് സംഭവത്തിൽ റിപ്പോർട്ട് തേടി.

Read Full Story
09:53 PM (IST) May 23

Malayalam News Live :കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റിൽ

കൗൺസിലിങ്ങിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൈക്കോളജിസ്റ്റ് ലൈംഗിക പീഡനത്തിനിരയാക്കിയത്. പരാതിയെ തുടർന്ന് ഒളിവിൽ പോയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു

Read Full Story
08:34 PM (IST) May 23

Malayalam News Live :കേരള കലാമണ്ഡലം അധ്യാപകനെ വീട്ടിൽ നിലയിൽ കണ്ടെത്തി

ഹരി ആർ നായരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളകലാമണ്ഡലം കഥകളി തെക്കൻ കളരി അധ്യാപകനാണ് ഹരി ആർ നായർ. പാഞ്ഞാളിലുള്ള സ്വന്തം വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Full Story
08:19 PM (IST) May 23

Malayalam News Live :സിപിഎം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; കോന്നി ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം

കോന്നിയിലെ പൊതുസമ്മേളനത്തിൽ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ പിണറായിയുടെ പരാമർശം സംസ്ഥാനത്ത് ആകെ വലിയ തിരിച്ചടിയായെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. ഇതുമൂലം ഒരു ബൂത്തിൽ കുറഞ്ഞത് 20 വോട്ട് വീതമാണെന്നും സംസ്ഥാനത്താകെ നഷ്ടമായെന്നും വിമർശനമുണ്ടായെന്നും വിമർശനം

Read Full Story
07:46 PM (IST) May 23

Malayalam News Live :ഷാർജയിൽ മലയാളി യുവതിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കേസെടുത്ത് പൊലീസ്, അന്വേഷണം തുടങ്ങി

കണ്ണൂർ സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഇവരുടേത് ആത്മഹത്യയാണോ എന്നതുൾപ്പെടെ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. അപകടമരണം ആണെന്ന് വിവരങ്ങൾ വന്നിരുന്നു

Read Full Story
06:51 PM (IST) May 23

Malayalam News Live :അൻസിബ ഹസ്സൻ്റെ പരാതി; നടന്നത് ആസൂത്രിത നീക്കം, ഗൂഢാലോചന സംശയിക്കുന്നുവെന്ന് അമ്മ പ്രസിഡൻ്റ് ശ്വേത മേനോൻ

നടന്നത് ആസൂത്രിത നീക്കമാണെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നും ശ്വേത മേനോൻ. ഇന്ന് മെഡിക്കൽ ക്യാമ്പ് നടക്കുമ്പോൾ വന്ന പരാതി വളരെ ആസൂത്രിതമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ വിളിച്ചുവെങ്കിലും ഫോൺ എടുത്തില്ല.

Read Full Story
06:12 PM (IST) May 23

Malayalam News Live :മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി; രമേശ് ചെന്നിത്തലക്ക് ഒമ്പതും പികെ കുഞ്ഞാലിക്കുട്ടിക്ക് രണ്ടും, ഉത്തരവ് പുറത്തിറങ്ങി

മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി. മുഖ്യമന്ത്രി വിഡി സതീശൻ്റെ കാറിന് ഒന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് ഒമ്പതാം നമ്പറുമാണ് അനുവദിച്ചിരിക്കുന്നത്.

Read Full Story
06:11 PM (IST) May 23

Malayalam News Live :സംസ്ഥാനത്ത് ഐഎസ് തലപ്പത്ത് വൻ അഴിച്ചുപണി; പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറി, പിബി നൂഹ് ജിഎസ്ടി കമ്മീഷണർ

കെ ഇമ്പശേഖർ വാട്ടർ അതോറിറ്റി എംഡിയാണ്. കണ്ണൂർ കളക്ടറായ അരുൺ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സ്നേഹിൽ കുമാർ സിങിനെ എൻട്രൻസ് കമ്മീഷണറായും നിയമിച്ചു.

Read Full Story
05:25 PM (IST) May 23

Malayalam News Live :നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം' - അഞ്ച് പൊലീസുകാർ പ്രതികൾ; കോടതിയിൽ റിപ്പോർട്ട് നൽകി എസ്ഐടി

നവകേരള യാത്രയിൽ 'രക്ഷാപ്രവർത്തനം' നടത്തിയ അഞ്ച് പൊലീസുകാരും കുറ്റക്കാർ. ഇതുസംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി.

Read Full Story
05:12 PM (IST) May 23

Malayalam News Live :സംസ്ഥാനത്ത് മഴ കനക്കും, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

കൊല്ലം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Read Full Story
04:34 PM (IST) May 23

Malayalam News Live :മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ - ഹൈക്കോടതി നിലപാട് നിർണായകം; സാവകാശം തേടി തിങ്കളാഴ്ച ഹർജി നൽകാൻ സർക്കാർ നീക്കം

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. 8 കുടുംബങ്ങളെ ഒഴിപ്പിക്കാൻ സാവകാശം തേടി ഹൈക്കോടതിയിൽ ഹർജി നൽകാനാണ് സർക്കാർ നീക്കം.

Read Full Story
04:34 PM (IST) May 23

Malayalam News Live :രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്

രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ഇതിൽ ആരുടെയും നില ഗുരുതരം അല്ല. കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

Read Full Story
03:36 PM (IST) May 23

Malayalam News Live :മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറിനെ നിയമിച്ചതിൽ വിമർശനവുമായി പി രാജീവ്; കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം

കേരളത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന ആളെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആക്കിയതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പി രാജീവ്. 

Read Full Story
02:51 PM (IST) May 23

Malayalam News Live :പിണറായി വിജയനെതിരെ സിപിഐ; പിണറായിയുടെ പെരുമാറ്റം ചക്രവർത്തിയെ പോലെന്നും തിരിച്ചടിയായത് പ്രതിച്ഛായയെന്നും വിമർശനം

പിണറായി വിജയനെതിരെ സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവിൽ രൂക്ഷവിമർശനം. ണറായിയുടെ പെരുമാറ്റം ചക്രവർത്തിയെ പോലെയാണെന്നും പ്രതിച്ഛായയാണ് തിരിച്ചടിയുടെ മുഖ്യകാരണമെന്നുമാണ് യോ​ഗത്തിലെ വിമർശനം.

Read Full Story
02:26 PM (IST) May 23

Malayalam News Live :ഗൺമാൻമാരുടെ മർദനം - ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപ്പിക്കെതിരെ നടപടി വന്നേക്കും; കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് എഡി തോമസ് എംഎൽഎ

നവകേരള യാത്രയിലെ ഗൺമാൻമാരുടെ മർദനത്തിൽ വീഴ്ച ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപ്പിക്കെതിരെ നടപടി വന്നേക്കും. കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് മർദമേറ്റ ആലപ്പുഴ എംഎൽഎ എഡി തോമസും അജയ് ജുവൽ കുര്യാക്കോസും ആവശ്യപ്പെട്ടു. ‌

Read Full Story
02:19 PM (IST) May 23

Malayalam News Live :വരാന്തയിൽ കഞ്ചാവ് ചെടി നട്ടു, കൃത്യമായി വെളളമൊഴിച്ച് പരിപാലിച്ചു; ബംഗാൾ സ്വദേശിക്ക് കഠിന തടവും പിഴയും

മൂവാറ്റുപുഴയിലെ വാടക വീട്ടിൽ അനധികൃതമായി കഞ്ചാവ് ചെടി നട്ട് വളർത്തി പരിപാലിച്ച പശ്ചിമ ബംഗാൾ സ്വദേശിയായ നന്തു മൊണ്ടാൽ(30) ന് കോടതി ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയും ലഭിച്ചു

Read Full Story
01:05 PM (IST) May 23

Malayalam News Live :ലഹരിമാഫിയയുടെ വേരറുക്കും; ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട് പദ്ധതിക്ക് രൂപം നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ലഹരി മാഫിയയെ നിയന്ത്രിക്കാൻ ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട് എന്ന പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും ലഹരിമാഫിയയുടെ വേരറുക്കുമെന്നും അ​ദ്ദേഹം പറഞ്ഞു.

Read Full Story
12:56 PM (IST) May 23

Malayalam News Live :17 കാരിയുമായി ഒളിച്ചോടി, പെണ്‍കുട്ടിയുടെ വീട്ടുകാൾ യുവാവിനെ മൂന്ന് ദിവസം തടങ്കലിൽ ഇട്ട് മർദിച്ച് കൊലപ്പെടുത്തി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയെന്ന പേരിലുണ്ടായ തർക്കത്തെ തുടർന്ന്, 21-കാരനായ ബാഡ്മിന്റൺ താരത്തെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി

Read Full Story
12:48 PM (IST) May 23

Malayalam News Live :മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; ദില്ലിയിലെത്തി മുതിർന്ന നേതാക്കളെ കണ്ട് വിഡി സതീശൻ

ഖർ​ഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാകാര്യങ്ങളും ചർച്ചയായി എന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച ചൊവ്വാഴ്ച ആയിരിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Read Full Story