വോട്ടർപട്ടിക ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വാനരൻമാരാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചവരെന്നാണ് മന്ത്രിയുടെ മറുപടി. ഇന്നത്തെ പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ ലക്ഷ്യം മാത്രം വച്ചുള്ള നടപടി ഭരണഘടനയ്ക്ക് അപമാനം. വോട്ടർമാരുടെ ചിത്രം ഉപയോഗിച്ചതിലൂടെ സ്വകാര്യത ലംഘനം നടത്തിയെന്നുമാണ് വിമർശനം. വോട്ടർമാർക്കെതിരെ കള്ള ആരോപണം ആണ് രാഹുൽ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തലയിൽ തോക്ക് ചൂണ്ട് സമ്മർദ്ദത്തിലാക്കാൻ നോക്കേണ്ടെന്നും അതുകൊണ്ട് ഭയക്കില്ലെന്നും കമ്മീഷൻ പറഞ്ഞു.

വോട്ട് ചോരി ആരോപണം കള്ളക്കഥ, വോട്ടറുടെ ചിത്രം അനുമതി ഇല്ലാതെ ഉപയോഗിച്ചത് സ്വകാര്യത ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

സിപിഎമ്മിൽ ആളിക്കത്തി പരാതി ചോർച്ചാ വിവാദം. വ്യവസായി മുഹമ്മദ് ഷെർഷാദ് പിബിക്ക് നൽകിയ ഗുരുതര ആരോപണങ്ങൾ ഉള്ള കത്ത് ദില്ലി കോടതിയിൽ എത്തിയതിൽ ഞെട്ടി പാർട്ടി നേതൃത്വം. ഉന്നത സിപിഎം നേതാക്കളുടെ വിശ്വസ്തൻ ആയ ലണ്ടൻ മലയാളി രാജേഷ് കൃഷ്ണ തന്നെ കത്ത് കോടതിയിൽ സമർപ്പിച്ചതിൽ ദുരൂഹത. തന്റെ പരാതി ചോർത്തി നൽകിയത് എംവി ഗോവിന്ദന്റെ മകൻ എന്നാണ് മുഹമ്മദ് ഷെർഷാദ് ആരോപിക്കുന്നത്. മന്ത്രിമാരുടെ അടക്കം അക്കൗണ്ടിലേക്ക് രാജേഷ് വഴി പണമെത്തി എന്ന വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം.

പാർട്ടിക്ക് പണിയായി കത്ത് വിവാദം

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം. കത്വയിൽ മിന്നൽ പ്രളയത്തിൽ 7 മരണം. 6 പേർക്ക് പരിക്ക്. രക്ഷാപ്രവർത്തനം തുടരുന്നു. കിഷ്ത്വാറിൽ രക്ഷാദൗത്യം നാലാം ദിവസത്തിൽ. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വലിയ പാറകൾ പൊട്ടിച്ചുമാറ്റും. ഹിമാചലിൽ മൂന്നിടങ്ങളിൽ മിന്നൽ പ്രളയം.

കശ്മീരിനെ വീണ്ടും കണ്ണീരിൽ മുക്കി മിന്നൽ പ്രളയം

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പെടെ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീട്ടിലെ കിണറിൽ അമീബിക് സാന്നിധ്യം. ജാഗ്രത കർശനമാക്കി ആരോഗ്യ വകുപ്പ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ഇന്ത്യ അമേരിക്ക വ്യാപാര കരാർ തത്കാലം നിർത്തിവച്ചു. യുഎസ് സംഘം ഈ മാസം ഇന്ത്യയിലേക്ക് വരുന്നത് റദ്ദാക്കി. രാജ്യത്തെ പുതിയ ജിഎസ്ടി നിരക്കുകളിൽ തീരുമാനമെടുക്കാൻ മന്ത്രിതല സമിതി യോഗം അടുത്തയാഴ്ച. ചെറിയ കാറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കും

തൽക്കാലത്തേക്ക് ഇന്ത്യ അമേരിക്ക വ്യാപാരക്കരാറിന് സ്റ്റോപ്പ്

ചിങ്ങപ്പുലരിയിൽ സംസ്ഥാനമെങ്ങും വിവിധ കർഷക സംഘടനകളുടെ പ്രതിഷേധം. പാലക്കാട് കെട്ടുതാലിയേന്തി നെൽ കർഷക സമരം. മന്ത്രി എം.ബി രാജേഷിനെ തടഞ്ഞു. കുട്ടനാട്ടിൽ കത്തോലിക്ക കോൺഗ്രസിൻ്റെ സംഗമം. വയനാട്ടിൽ യാചകദിനം ആചരിച്ച് പ്രതിഷേധം. സർക്കാർ കർഷകർക്ക് കുടിശിക വരുത്തരുതെന്ന് നടൻ കൃഷ്ണ പ്രസാദ്.

ക‍ർഷക പ്രതിഷേധങ്ങളിൽ മുങ്ങി ചിങ്ങപ്പുലരി

ഡിസിസി പ്രസിഡന്‍റുമാരെ ചൊല്ലിയുള്ള തര്‍ക്കത്തിൽ തട്ടി കോണ്‍ഗ്രസ് പുനസംഘടന ചര്‍ച്ച നിലച്ചു. അടുപ്പക്കാരെ ഡിസിസി പ്രസിഡന്‍റാക്കണമെന്ന് പ്രധാന നേതാക്കളുടെ നിലപാടിൽ എതിര്‍പ്പ് ഉയര്‍ന്നതാണ് കാരണം. നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കെപിസിസി നേതൃത്വം.

തര്‍ക്കത്തിൽ തട്ടി കോണ്‍ഗ്രസ് പുനസംഘടന ചര്‍ച്ച നിലച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം