കണ്ണൂർ കോട്ടയംതട്ട് സ്വദേശി ടിബിനെയാണ് പാലക്കയം തട്ടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചലധികം പഴക്കമുള്ളതായി പൊലീസ് പറയുന്നു.

കണ്ണൂർ: കണ്ണൂരില്‍ വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കോട്ടയം തട്ടിൽ സ്വദേശി ടിബിനെയാണ് പാലക്കയം തട്ടിന് സമീപമുളള ഒഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായി പൊലീസ് പറയുന്നു. കഴിഞ്ഞ 15 ന് വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയതായിരുന്നു ടിബിന്‍. തിരിച്ചെത്താത്തതോടെ അമ്മയുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ കുടിയാന്മല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)