ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻതന്നെ ആംബുലൻസ് ഹരിപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹരിപ്പാട്: ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. കാർത്തികപ്പള്ളി മഹാദേവികാട് നന്ദനത്തിൽ പരേതനായ സജികുമാറിന്റെ മകൻ ആകാശ് (22) ആണ് മരിച്ചത്. കാർത്തികപ്പള്ളി കുരിശുംമൂടിനടുത്തു വെച്ച് സൈക്കിളിലും തുടർന്ന് സമീപത്തെ വെൽഡിങ് വർക്ഷോപ്പിന്റെ മതിലിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻതന്നെ ആംബുലൻസ് ഹരിപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഇടിച്ച സൈക്കിൾ യാത്രികന്‍ അശ്വിൻ മാധവിനെ (12) കാലിനു ഗുരുതര പരുക്കുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിതയാണ് ആകാശിന്റെ മാതാവ്. സഹോദരി അർച്ചന.
Read also: ഭർത്താവിന്‍റെ മുന്നിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗർഭിണിയായിരുന്ന യുവതി മരിച്ചു
കാർ നിന്ന് കത്തി, ഫയർഫോഴ്സെത്തി തീയണച്ചപ്പോൾ ഡ്രൈവിങ് സീറ്റിൽ മൃതദേഹം
ആലപ്പുഴ: ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു. എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് കാർ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഫയർ ഫോഴ്സെത്തി തീയണച്ചു. എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടേതാണ് കാറെന്ന് കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. കാർ കത്താനിടയായ കാരണത്തെ കുറിച്ചും വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
