Asianet News MalayalamAsianet News Malayalam

രാത്രി കിടക്കാൻ ബന്ധുവീട്ടിലേക്ക് പോയി, രാവിലെ 30 പവൻ സ്വർണ്ണവും പണവും കാണാനില്ല; വീട് കുത്തിത്തുറന്ന് മോഷണം

മുപ്പത് പവൻ സ്വർണ്ണവും, എഴുപതിനായിരം രൂപയും, കൂടാതെ വീട്ടിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളുമാണ് നഷ്ടമായത്. വീടിന് മുൻ വശത്തെ വാതിൽ കർത്താണ് കള്ളൻ അകത്ത് കയറിയത്.

30 sovereigns of gold and 70000 rs stolen from kzhikode home
Author
First Published Sep 16, 2024, 3:16 AM IST | Last Updated Sep 16, 2024, 3:16 AM IST

പെരുവയൽ: കോഴിക്കോട് പെരുവയലിൽ വീട് കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് 30 പവൻ സ്വർണവും 70,000 രൂപയും കവർന്നു. ചെറുകുളത്തൂരിലെ നിർമ്മല അന്തർജ്ജനത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടിൽ നിർമ്മല അന്തർജനം മാത്രമാണുള്ളതെന്നും രാത്രിയിൽ തൊട്ടടുത്ത ബന്ധു വീട്ടിലാണ് ഇവരുടെ താമസമെന്നും ബന്ധു നവീൻ പറഞ്ഞു.

നിർമ്മല  ഇന്ന് രാവിലെ വീട്ടിലേക്ക് തിരിച്ചെത്തിയോപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുപ്പത് പവൻ സ്വർണ്ണവും, എഴുപതിനായിരം രൂപയും, കൂടാതെ വീട്ടിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളുമാണ് നഷ്ടമായത്. വീടിന് മുൻ വശത്തെ വാതിൽ കർത്താണ് കള്ളൻ അകത്ത് കയറിയത്. അലമാര കുത്തിതുറന്നാണ് സ്വർണ്ണവും പണവും കവർന്നതെന്ന് ബന്ധു പറഞ്ഞു.

വിവരമറിഞ്ഞ് മാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വീടിന്റെ വരാന്തയിൽ മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന തുണികളും ബീഡി കുറ്റികളും മറ്റ് ലഹരിവസ്തുക്കളുടെ കവറുകളും കണ്ടെത്തി. രാത്രിയായാൽ വീട്ടിൽ ആളില്ലെന്നറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. നേരത്തെയും ഇതേ വീട്ടിൽ മോഷണ ശ്രമം നടന്നിട്ടുണ്ട്.

Read More : മ​ല​പ്പു​റ​ത്ത് തന്‍റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ 37 കാരിയേയും 2 മ​ക്ക​ളെ​യും കാ​ണാനില്ലെന്ന് പ​രാ​തി
 

Latest Videos
Follow Us:
Download App:
  • android
  • ios