കോഴിക്കോട്ട് പോലീസ് നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപ വിലവരുന്ന 400 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. മൈസൂരിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ കടത്തുകയായിരുന്ന ഉൽപ്പന്നങ്ങളുമായി കാസർകോട് സ്വദേശി അബ്ദുൽ സാക്കിറിനെ പന്തീരാങ്കാവിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്: രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനിയില്‍ പോലീസ് പിടികൂടിയത് 10 ലക്ഷം രൂപയോളം വിലവരുന്ന 400 കിലോഗ്രാം പുകയില ഉല്‍പന്നങ്ങള്‍. കാസര്‍കോട് കാളിമുഖ സ്വദേശി അബ്ദുല്‍ സാക്കിറി(28)നെ പോലീസ് അറസ്റ്റ് ചെയ്തു. 15000 പാക്കയ്റ്റിലധികം ഉല്‍പന്നങ്ങളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. 16 ചാക്കുകളിലായി ഹാന്‍സ് പോലുള്ള ഉല്‍പന്നങ്ങള്‍ ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്നു. മൈസൂരില്‍ നിന്നും കോഴിക്കോട് വഴി എറണാകുളത്തേക്ക് ഒരു സ്വിഫ്റ്റ് കാറില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നു എന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് പന്തിരങ്കാവ് പോലീസും ഡാന്‍ സാഫ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്തീരാങ്കാവ് ടോള്‍ പ്ലാസക്ക് സമീപം വെച്ച് അബ്ദുല്‍ സാക്കിര്‍ പിടിയിലാകുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ഡാന്‍സാഫ് സംഘവും കോഴിക്കോട് സിറ്റി പോലീസും ശക്തമായ നിരീക്ഷണം നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


