നഗരം മുഴുവൻ അരിച്ചുപെറുക്കുന്നതിനിടെ കുന്നംകുളം പഴയ ബസ്റ്റാൻഡിന് പുറകുവശത്തെ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ഫുട്പാത്തിൽ പാമ്പുകളെ കണ്ടെത്തി

തൃശൂർ: കുന്നംകുളം നഗരത്തിൽ വിഷപാമ്പുകളെ കണ്ടെത്തിയത് ആശങ്ക പരത്തി. ജനങ്ങൾക്ക് ആശങ്കയുണ്ടാകുന്ന തരത്തിൽ നഗരത്തിൽ 6 വിഷപാമ്പുകളെയാണ് കണ്ടെത്തിയത്. പച്ചക്കറി കച്ചവടം നടത്തുന്നവരാണ് ആദ്യം പാമ്പുകൾ ഇഴഞ്ഞു പോകുന്നത് കണ്ടത്. ഒന്നിലധികം പാമ്പുകൾ ഉണ്ടെന്ന് ഇവർ അറിയിച്ചതോടെ ജനങ്ങൾ തിങ്ങി കൂടി ഇവടെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. അതിനിടെ നാട്ടുകൾ അറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതോടെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പാമ്പുകളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി.

അച്ഛൻ ഫോൺ ചെയ്യാനിറങ്ങി, കാറിനകത്ത് 4 വയസുകാരൻ; ഒരു നിമിഷത്തിൽ സ്കൂളിൽ അപ്രതീക്ഷിത അപകടം, അത്ഭുത രക്ഷപ്പെടൽ

നഗരം മുഴുവൻ അരിച്ചുപെറുക്കുന്നതിനിടെ കുന്നംകുളം പഴയ ബസ്റ്റാൻഡിന് പുറകുവശത്തെ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ഫുട്പാത്തിൽ പാമ്പുകളെ കണ്ടെത്തി. ഇതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പാമ്പുകളെ പിടികൂടാൻ ശ്രമം ആരംഭിച്ചു. പരിശ്രമത്തിനൊടുവിൽ ആറ് പാമ്പുകളെയാണ് ഇവിടെ നിന്നും പിടികൂടിയത്. ഇതിൽ മൂന്ന് പാമ്പുകളെ ജീവനോടെയും മൂന്നു പാമ്പുകളെ ചത്ത നിലയിലുമാണ് കണ്ടെത്തിയത്. കൂടുതൽ പാമ്പുകൾ നഗര പരിസരത്തുണ്ടോ എന്ന ആശങ്ക ചിലർ പങ്കുവച്ചിട്ടുണ്ട്. എന്തായാലും നഗരം മുഴുവൻ അരിച്ചുപെറുക്കിയ ശേഷമാണ് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം വിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player

ട്യൂഷൻ കഴിഞ്ഞ് വരവെ തെരുവ് നായ്ക്കൾ ഓടിച്ചു, സൈക്കിൾ പോസ്റ്റിലിടിച്ച് വീണ് 16-കാരന്റെ പല്ലുകൾ കൊഴിഞ്ഞു

അതേസമയം തൃശ്ശൂരിൽ നിന്നും ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത തെരുവുനായ്ക്കൾ ഓടിച്ച് സൈക്കിളിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്കേറ്റു എന്നതാണ്. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ 16 കാരനായ എൻ ഫിനോവിനാണ് പരിക്കേറ്റത്. സൈക്കിളിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് പല്ലുകൾ കൊഴിഞ്ഞു, മുഖത്ത് പരിക്കേറ്റിട്ടുമുണ്ട്. ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളിൽ വരികയായിരുന്നു ഫിനോ. ആക്രമിക്കാനെത്തിയ നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുവീണു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി തുടർ ചികിത്സ നൽകി വരികയാണ്.