ഒച്ചിന്റെ ശരീരത്തിൽ കാണുന്ന സൂക്ഷ്മമായ വിരവർഗത്തിൽപെട്ട ആൻജിയോസ്ട്രോൻജൈലസ്‌ കന്റൊനെൻസിസാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഒച്ച് വീണതും ഒച്ചിന്‍റെ സാന്നിധ്യമുള്ള വെള്ളം ഉപയോഗിക്കുന്നതുമാണ് മനുഷ്യരിലേക്ക് ഈ വിരയെത്തുന്ന വഴി. 

കൃഷിനാശം മാത്രമല്ല മാരക രോഗവും പടര്‍ത്തുന്നു ഒച്ചിനെ (Snail) ഭയന്ന് കര്‍ഷകര്‍. പാടത്തും പറമ്പിലും ഇറങ്ങുന്ന വമ്പന്‍ ഒച്ചുകള്‍ ഉണ്ടാക്കുന്ന കൃഷിനാശത്തിന് പുറമേ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഭയക്കേണ്ട അവസ്ഥയിലാണ് കോട്ടയം(Kottayam) അതിരമ്പുഴയിലെ നാട്ടുകാര്‍. അറുപത്തിനാലുകാരന് ഒച്ചിന്‍റെ ശരീരത്തിലെ വിരകള്‍ മൂലം തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ്വ രോഗം(Rare disease) ബാധിച്ചതോടെയാണ് ഇത്.

സ്റ്റേഷൻ കൈയ്യടക്കി ആഫ്രിക്കൻ ഒച്ച്; പൊറുതിമുട്ടി പൊലീസുകാർ

കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്‍റ്റില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളിലെ രോഗബാധ കൃത്യസമയത്ത് തിരിച്ചറിയാന്‍ സാധിച്ചതാണ് ചികിത്സ ലഭ്യമാക്കാന്‍ സഹായിച്ചത്. ഇസ്നോഫിലിക്ക്‌ മെനിഞ്ചൈറ്റിസ് എന്ന രോഗമാണ് അറുപത്തിനാലുകാരനുണ്ടായത്. ഒച്ചിന്റെ ശരീരത്തിൽ കാണുന്ന സൂക്ഷ്മമായ വിരവർഗത്തിൽപെട്ട ആൻജിയോസ്ട്രോൻജൈലസ്‌ കന്റൊനെൻസിസാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഒച്ച് വീണതും ഒച്ചിന്‍റെ സാന്നിധ്യമുള്ള വെള്ളം ഉപയോഗിക്കുന്നതുമാണ് മനുഷ്യരിലേക്ക് ഈ വിരയെത്തുന്ന വഴി. ജലത്തിലൂടെ ശരീരത്തിലെത്തുന്ന വിരകള്‍ രക്തത്തിലൂടെ തലച്ചോറിലെത്തും. പിനിനീട് ഇവ തലച്ചോറിലെ ആവരണത്തില്‍ അണുബാധയുണ്ടാക്കും.

കര്‍ഷകര്‍ക്ക് ഭീഷണിയായി ആഫ്രിക്കന്‍ ഒച്ച്, വ്യാപക കൃഷിനാശം

സൂക്ഷിക്കണം ഈ ഒച്ചുകളെ; പരത്തുന്നത് മാരക രോഗങ്ങള്‍

നിലവില്‍ ചികിത്സ പുരോഗമിക്കുന്ന അറുപത്തിനാലുകാരന്‍റെ വീട്ടില്‍ ഒച്ചിന്‍റെ ശല്യം രൂക്ഷമാണെന്ന് വീട്ടുകാര്‍ ആശുപത്രി അധികൃതരോട് പറയുന്നത്. കടുത്ത തലവേദനയേത്തുടര്‍ന്നാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്. മറ്റ് രോഗലക്ഷണങ്ങളില്ലാത്ത തലവേദനയുടെ കാരണം സിടി സ്കാന്‍ അടക്കമുള്ള നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനേത്തുടര്‍ന്നാണ് നട്ടെല്ലില്‍ നിന്നുള്ള ശ്രവം പരിശോധനയ്ക്ക് അയച്ചത്. ശ്രവപരിശോധനയിലാണ് രോഗകാരണം വ്യക്തമായത്. 

ആഫ്രിക്കന്‍ ഒച്ചുകളെ കൂട്ടത്തോടെ നശിപ്പിക്കും; 'ഒച്ച് രഹിത ഗ്രാമം' പദ്ധതിയുമായി ഈ പഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചുകളെ പിടിച്ചുകൊടുക്കൂ, ഓണം ബംബർ സമ്മാനമായി നേടൂ, ഒപ്പം താറാവിനെയും, ഇതൊരു വറൈറ്റി മത്സരം