അക്രമികൾ പൊലീസ് ഉദ്യോ​ഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോ​ഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

കോഴിക്കോട്: ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരേ ആക്രമണം. ശനിയാഴ്ച രാത്രി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് സംഭവം. അക്രമികൾ പൊലീസ് ഉദ്യോ​ഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോ​ഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന് പിന്നിൽ ലഹരിസംഘമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.