കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു. ഭാര്യയുടെ സഹായത്തോടെയാണ് പ്രതി രക്ഷപ്പെട്ടത്. ലഹരിമരുന്ന് കേസിലെ പ്രതിയാണ് രക്ഷപ്പെട്ടത്.
കൊല്ലം: കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെയും രക്ഷപെടാൻ സഹായിച്ച ഭാര്യയെയും
കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെയാണ് കിളികൊല്ലൂർ പൊലീസ് കരുതൽ തങ്കലിലാക്കാൻ കസ്റ്റഡിയിൽ എടുത്ത കല്ലുംതാഴം സ്വദേശി അജു മൻസൂർ സ്റ്റേഷനിൽ രക്ഷപ്പെട്ടത്. സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിക്കായി പുറത്ത് സ്കൂട്ടറിൽ ഭാര്യ ബിൻഷ കാത്തുനിൽക്കുകയായിരുന്നു. ഇരുവരും സ്കൂട്ടറിൽ രക്ഷപെട്ടു. ലഹരിമരുന്ന് കേസുകളിലെ പ്രതിയാണെന്ന് അജു മൻസൂർ. അജുവിനും ബിൻഷയ്ക്കും വേണ്ടി പൊലീസ് തെരച്ചിൽ തുടരകയാണ്.
അതേസമയം, ഹരിപ്പാട് കെ എസ് ആർ ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള 3 നില കെട്ടിടത്തിന്‍റെ മുകളിൽ വളർന്ന് നിന്ന മൂന്ന് അടി നീളമുള്ള കഞ്ചാവ് ചെടി പിടികൂടി. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് തമ്പടിക്കുന്ന ക്രിമിനൽ, ലഹരി സംഘങ്ങൾ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചത് കിളിർത്ത് വന്നതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇവിടെ രാത്രികാലങ്ങളിൽ സ്ഥിരമായി വരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സി ഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ഷൈജ, ആദർശ് എന്നിവരാണ് കഞ്ചാവ് ചെടി പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.


