കൊല്ലം മുഖത്തല കണിയാം തോടിന് സമീപം താമസിക്കുന്ന വയലിൽ വീട്ടിൽ 48 വയസുള്ള സലീമാണ് മരിച്ചത്

കൊല്ലം:കൊല്ലം മുഖത്തല കണിയാം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കിട്ടി. കണിയാം തോടിന് സമീപം താമസിക്കുന്ന വയലിൽ വീട്ടിൽ 48 വയസുള്ള സലീമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് സലീമിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. കാണാതായ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ പുതുച്ചിറ നവദീപം സ്കൂളിന് സമീപമാണ് മൃതദേഹം പൊങ്ങിയത്.

വെള്ളക്കെട്ടിൽ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിന് രക്ഷാപ്രവർത്തനത്തിൽ സലീം സജീവമായി പങ്കെടുത്തിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ക്ഷീര കർഷകനായ സലീം അവിവാഹിതനാണ്.

എന്‍ഡിഎ ജയിച്ചാല്‍ മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ കർത്തവ്യ പഥിൽ? തത്സമയ സംപ്രേഷണത്തിന് 100 ക്യാമറകള്‍

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates