കൊല്ലം അഞ്ചല്‍ പനയംചേരി ഭാഗത്ത് കിണറ്റില്‍ മൂർഖനെ കണ്ടെത്തി. പ്ലാസ്റ്റിക് പൈപ്പ് വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്

കൊല്ലം: കൊല്ലം അഞ്ചല്‍ പനയംചേരി ഭാഗത്ത് കിണറ്റില്‍ മൂർഖനെ കണ്ടെത്തി. പ്ലാസ്റ്റിക് പൈപ്പ് വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്. തുട‍ര്‍ന്ന് അഞ്ചല്‍ ആ‍ർ.ആർ.ടി സംഘം സ്ഥലത്തെത്തി പാമ്പ് വിഴുങ്ങിയ നീളമുള്ള പൈപ്പ് സുരക്ഷിതമായി പുറത്തെടുത്തു. അസിസ്റ്റന്‍റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോക്ടർ സിബി ബിജിയുടെ നേതൃത്വത്തിലാണ് പാമ്പിന്‍റെ ശരീരത്തില്‍ നിന്നും പൈപ്പ് പുറത്തെടുത്ത് മാറ്റി പാമ്പിനെ രക്ഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred