സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനും കുടുംബത്തിലെ 11 അംഗങ്ങൾക്കും 70 ലക്ഷം രൂപ വീതമാണ് സിപിഎം നിയന്ത്രണത്തിലുള്ള ഷൊർണൂർ അർബൻ ബാങ്കിൽ നിന്ന് വായ്പ നൽകിയത്
പാലക്കാട്: സിപിഎം ഭരിക്കുന്ന ഷൊർണൂർ അർബൻ ബാങ്കിൽ എട്ട് കോടിയോളം രൂപയുടെ വായ്‌പാ ക്രമക്കേട് നടന്നതായി ആരോപണം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തിനും കുടുംബത്തിലെ 11 പേർക്കും ചട്ടം ലംഘിച്ച് വായ്‌പ നൽകിയെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ആരോപണം. ക്രമക്കേട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് സഹകരണ രജിസ്ട്രാർക്കും വിജിലൻസിനും പരാതി നൽകി.
Read More: രക്തസാക്ഷി ഫണ്ട് മുക്കിയെന്ന് ആരോപണം: വഞ്ചിയൂർ ഏരിയാ കമ്മിറ്റിയംഗത്തെ സിപിഎം സസ്പെന്റ് ചെയ്തു
സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനും കുടുംബത്തിലെ 11 അംഗങ്ങൾക്കും 70 ലക്ഷം രൂപ വീതമാണ് സിപിഎം നിയന്ത്രണത്തിലുള്ള ഷൊർണൂർ അർബൻ ബാങ്കിൽ നിന്ന് വായ്പ നൽകിയത്. തിരിച്ചടവ് മുടങ്ങിയതോടെയാണ് സി പി എം പ്രാദേശിക നേതൃത്വം ഇടപെട്ടത്. ബാങ്കിന്റെ ചുമതലയുള്ള ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ രേഖകൾ പരിശോധിച്ചു. ബാങ്ക് മുൻ ജനറൽ മാനേജർ എം കെ ജയപ്രകാശിനോടും മുൻ ചെയർമാൻ മാനേജറുമായ എ വി സുരേഷിനോടും വിശദീകരണം തേടി.
Read More: പിഡബ്ല്യുഡി പാലങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കും, പാലത്തിനടിയിൽ ജിമ്മും ബാഡ്മിന്റൺ കോർട്ടും: മന്ത്രി
വായ്പാത്തുകയുടെ പകുതി പോലും മൂല്യമില്ലാത്ത ഈടിന്മേലാണ് പണം അനുവദിച്ചതെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ആരോപണം. ബാങ്കിന് നിലവിൽ നഷ്ടണ്ടായിട്ടില്ലെന്നും ആവശ്യമെങ്കിൽ തുക തിരിച്ചു പിടിക്കാൻ നടപടികൾ സ്വീകരിക്കുമെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. എന്നാൽ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും സിപിഎം ജില്ലാ നേതൃത്വം നിലപാട് അറിയിച്ചു.
