മർദ്ദനമേറ്റ 76 കാരൻ പാപ്പച്ചൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജോൺസനാണ് പാപ്പച്ചനെ മർദ്ദിച്ചത്.

പത്തനംതിട്ട: പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ. പരിക്കേറ്റ 76 കാരൻ പാപ്പച്ചനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തിട്ടില്ല. മകൻ ജോൺസൻ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

അതിക്രൂരമായ മർദ്ദനമാണ് 76 കാരൻ സാമുവൽ എന്ന പാപ്പച്ചന് ഏറ്റുവാങ്ങേണ്ടിവന്നത്. മകൻ ജോൺസന്‍റെ വീടിനോട് ചേർന്നുള്ള ബന്ധുവീട്ടിലായിരുന്നു പാപ്പച്ചൻ താമസിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം ചോദിച്ചെത്തിയപ്പോൾ എത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന മകൻ കമ്പ് കൊണ്ട് അതിക്രൂരമായി മർദ്ദിച്ചെന്ന് അയൽവാസികൾ പറയുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിന് അനുസരിച്ച് പെരുമ്പെട്ടി പൊലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. രേഖാമൂലം പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പെരുംമ്പെട്ടി പൊലീസിന്‍റെ വിശദീകരണം. പാപ്പച്ചന്‍റെ വാരിയെല്ലുകൾക്ക് അടക്കം പൊട്ടലുണ്ടെന്ന് ആശുപത്രിയിൽ പോയ ജനപ്രതിനിധികൾ പറയുന്നു.

Also Read: തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണം: മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്