ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയും മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മ നിലവിളിച്ച് അപേക്ഷിച്ചിട്ടും ഇയാള്‍ മര്‍ദനം നിര്‍ത്തിയില്ല.
കൊല്ലം: ചവറയിൽ വയോധികക്ക് മകന്റെ ക്രൂര മർദനം. ചവറ തട്ടാശ്ശേരിയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് വയോധികയെ ഇളയ മകനായ വേണു ക്രൂരമായി മർദിച്ചത്. മർദിക്കുന്ന ദൃശ്യം ഹോം നഴ്‌സ് പകർത്തുകയായിരുന്നു. ചവറ കെഎംഎംഎല്ലിലെ തൊഴിലാളിയാണ് വേണു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയും മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മ നിലവിളിച്ച് അപേക്ഷിച്ചിട്ടും ഇയാള്‍ മര്‍ദനം നിര്‍ത്തിയില്ല.
