കോഴിക്കോട്ട് മദ്യലഹരിയില്‍ ഔദ്യോഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ഫറോക്ക് എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എഡിസണാണ് ചേവായൂരില്‍ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ചത്. 

കോഴിക്കോട്: മദ്യലഹരിയില്‍ വാഹനമോടിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ഫറോക്ക് എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ചെലവൂര്‍ ചെറുകുന്ന് സ്വദേശിയായ എഡിസണെ(55)യാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെയും അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം നടന്നത്. എക്‌സൈസ് വകുപ്പിന്റെ ഔദ്യോഗിക വാഹനം ഓടിച്ചെത്തിയ എഡിസണ്‍ നിയന്ത്രണം ലഭിക്കാതെ ചേവായൂര്‍ ബസ് സ്‌റ്റോപ്പിന് സമീപത്തെ ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു.