തടയാൻ ശ്രമിച്ച കടയുടമയുടെ കയ്യിൽ മുറിവേൽക്കുകയും ചെയ്തു.

തൃശൂർ: തൃശൂർ അഞ്ചേരിച്ചിറയിൽ കോഴിക്കടയിൽ കയറി അതിക്രമം കാണിച്ച നാലു പ്രതികൾ അറസ്റ്റിൽ. അഞ്ചേരിച്ചിറ സ്വദേശികളായ വിജീഷ്, ജിബിൻ വെള്ളാനിക്കര സ്വദേശി അനു​ഗ്രഹ്, മരോട്ടിച്ചാൽ സ്വദേശി സീക്കോ എന്നിവരേയാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കടയിൽ അതിക്രമിച്ച് കയറിയ യുവാക്കൾ കത്തികാട്ടി ​ഗുണ്ടായിസം കാണിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കടയുടമയുടെ കയ്യിൽ മുറിവേൽക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കടയിലെ ജീവനക്കാർ തുറിച്ചുനോക്കിയതാണ് ആക്രമത്തിന് പ്രകോപനമായത് എന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. യുവാക്കൾ അക്രമം നടത്തിയത് കഞ്ചാവു ലഹരിയിലാണെന്നാണ് പൊലീസ് പറയുന്നത്. അന്നലെ ഉച്ചയ്ക്ക് പ്രതികൾ കടയിൽ അതിക്രമം നടത്തുന്നതിനിടിയിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ യുവാക്കൾ ഇറങ്ങിയോടി. പിന്നീട് ഒരു ഓട്ടോയിൽ കയറി രക്ഷപ്പെടുകയും ചെയ്തു.

Read More:പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മൃതശരീരം ഇന്ന് നാട്ടിലെത്തിക്കും, സംസ്കാരം വെള്ളിയാഴ്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം