കുടുംബത്തോടൊപ്പം എത്തിയ നാല് വയസുകാരൻ ബൈക്കിൽ നിന്നിറങ്ങിയതും കുഴിയിൽ, മൂക്കിലും വായിലും അഴുക്കുജലം കയറി

കൊച്ചി: സൂപ്പര്‍മാര്‍ക്കറ്റിനു മുന്നിലെ അഴുക്കുവെള്ളം നിറഞ്ഞ കുഴിയില്‍വീണ് നാലുവയസുകരാന്‍. കൊച്ചി ഉണിച്ചിറയില്‍ താമസിക്കുന്ന ഡോക്ടര്‍ സൂരജിന്‍റെ മകനാണ് കഴിഞ്ഞ വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ടത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ കുഴിമൂടി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സാധാനങ്ങള്‍ വാങ്ങാനായി ഡോകടര്‍ സൂരജും കുടുംബവും ഉണിച്ചിറ സെന്‍ട്രിയല്‍ ബസാറില്‍ എത്തിയത്. 

ബൈക്കില്‍ നിന്ന് കുട്ടിയെ താഴെ ഇറക്കി ബൈക്ക് മാറ്റി നിര്‍ത്തുന്നതിനിടെ പൊടുന്നനെ കുട്ടി കുഴിയിലേക്ക് വീഴുകയായിരുന്നു. അഴുക്കുജലം കുട്ടിയുടെ മൂക്കിലും വായിലും കയറി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതോടെ അപകടനില തരണം ചെയ്തു. തിരക്കേറിയ സൂപ്പര്‍മാര്‍ക്കെറ്റിനുമുന്നില്‍ ഭക്ഷണം വില്‍ക്കുന്ന കടകള്‍ സജീവമായ സ്ഥലത്താണ് മാലിന്യം നിറഞ്ഞ കുഴി. അപകടമുണ്ടായിട്ടും കുഴി മൂടാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല, ഡോക്ടര്‍ പൊലീസിനും പരാതി നല്‍കി. സംഭവം വാര്‍ത്തയായതോടെയാണ് തൊഴിലാളികളെ എത്തിച്ച് സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ കുഴി മൂടി സ്ലാബ് വച്ചത്.

Read more:  'ഫാം ഹൗസിൽ താമസിച്ച അവസരം മുതൽ ആശുപത്രി കിടക്ക വരെ കണ്ടിട്ടുണ്ട്'; വിവാദ ഓഡിയോയിൽ കെസി ജോസഫിന്റെ വിശദീകരണം

അതേസമയം, ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും പാലമരം കടപുഴകി ക്ഷേത്രത്തിൻ്റെ സപ്താഹപ്പന്തൽ തകർന്നു. അമ്പലപ്പുഴ നീർക്കുന്നം അപ്പക്കൽ ശ്രീ ദുർഗാദേവി നാഗരാജ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. ശ്രീ കോവിലിന് സമീപം നിന്ന കൂറ്റൻ പാലമരം കാറ്റിൽ കടപുഴകി സപ്താഹപ്പന്തലിലേക്ക് വീഴുകയായിരുന്നു. ഈ സമയം ജീവനക്കാരും ഭക്തരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

അപകടത്തില്‍ സപ്താഹപ്പന്തലിൻ്റെ കോൺക്രീറ്റ് തൂണുകളും ഷീറ്റ് കൊണ്ട് നിർമിച്ച മേൽക്കൂരയും പൂർണമായി തകർന്നു. ഇതിലുണ്ടായിരുന്ന ക്ഷേത്രോപകരണങ്ങളും കസേരകൾ ഉൾപ്പെടെയുള്ള ഫർണീച്ചറും തകർന്നു. ഇൻ്റർലോക്ക് കൊണ്ട് നിർമിച്ച തറയും തകർന്നു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം