കോൺഗ്രസ് നേതാവായ നഗരസഭ ചെയർമാനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ വി രാമകൃഷ്ണന്റെ പരാതിയിൽ ശ്രീകണ്ഠപുരം സിഐ, എസ്ഐ, പയ്യാവൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ എന്നിവര്‍ക്കെതിരെയാണ് ആഭ്യന്തര അന്വേഷണം തുടങ്ങിയത്.
കണ്ണൂർ: കോൺഗ്രസ് നേതാവായ നഗരസഭ ചെയർമാനെ സംഘർഷത്തിനിടെ പൊലീസ് കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങി. ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ വി രാമകൃഷ്ണന്റെ പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
ശ്രീകണ്ഠപുരം സിഐ, എസ്ഐ, പയ്യാവൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ എന്നിവര്‍ക്കെതിരെയാണ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയത്. സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ചെയര്‍മാനെ കൈയേറ്റം ചെയ്തെന്നായിരുന്നു പരാതി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.


