ഒക്ടോബർ എട്ടിനാണ് സ്റ്റേഷന് സമീപത്തെ വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ പതിനായിരം രൂപയോളം വിലവരുന്ന മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചത്. തുടർന്ന് പാറാവ് ബുക്കിൽ രേഖപ്പെടുത്തി ഫോൺ സ്റ്റേഷനിൽ സൂക്ഷിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽഫോൺ പയ്യന്നൂർ രാമന്തളി സ്വദേശിനിയുടേതാണെന്ന് വ്യക്തമായി. ഇവരെ വിവരമറിയിച്ചു.

കാസർകോട്: അതിഥി തൊഴിലാളിക്ക് കളഞ്ഞുകിട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് മറിച്ചുവിറ്റു. കാസർകോട് ചന്തേര സ്റ്റേഷനിലാണ് സംഭവം. ഫോൺ മോഷ്ടിച്ച് മറിച്ചുവിറ്റ സിപിഒ ബൈജുവിനെതിരേ പൊലീസ് കേസെടുത്തു.

ഒക്ടോബർ എട്ടിനാണ് സ്റ്റേഷന് സമീപത്തെ വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ പതിനായിരം രൂപയോളം വിലവരുന്ന മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചത്. തുടർന്ന് പാറാവ് ബുക്കിൽ രേഖപ്പെടുത്തി ഫോൺ സ്റ്റേഷനിൽ സൂക്ഷിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽഫോൺ പയ്യന്നൂർ രാമന്തളി സ്വദേശിനിയുടേതാണെന്ന് വ്യക്തമായി. ഇവരെ വിവരമറിയിച്ചു. അടുത്തദിവസം തന്നെ സ്റ്റേഷനിലെത്തി ഫോൺ കൈപ്പറ്റാമെന്ന് ഇവർ പറഞ്ഞു. തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷം ഇവരുടെ മകൻ ഫോൺ വാങ്ങാനായി സ്റ്റേഷനിലെത്തി. ഈ സമയത്താണ് മേശയിൽ സൂക്ഷിച്ചിരുന്ന ഫോൺ നഷ്ടമായ വിവരം പുറത്തറിയുന്നത്. ഇതോടെ ഫോൺ കണ്ടെത്തി അറിയിക്കാമെന്ന് പറഞ്ഞ് പയ്യന്നൂർ സ്വദേശിനിയുടെ മകനെ തിരിച്ചയക്കുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സംഭവത്തിന് പിന്നാലെ മേശയിൽനിന്ന് ഫോൺ കാണാതായ വിവരം സ്റ്റേഷനിലെ വാട്സാപ്പ് ​ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. എന്നാൽ, ആരും ഫോൺ കണ്ടതായി വിവരം നൽകിയില്ല. ഇതോടെ ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് ബദിയടുക്കയിലെ നീർച്ചാൽ എന്ന സ്ഥലത്ത് മറ്റൊരു സിംകാർഡ് ഇട്ട് ഫോൺ ഉപയോ​ഗിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഫോൺ ഉപയോ​ഗിക്കുന്ന ബദിയടുക്ക സ്വദേശിയെ പൊലീസ് വിളിച്ചുവരുത്തി. ഇതോടെയാണ് ബൈജു എന്ന പൊലീസുകാരനാണ് മൊബൈൽഫോൺ തനിക്ക് വിൽപ്പന നടത്തിയതെന്ന് ഇയാൾ മൊഴി നൽകിയത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒക്ടോബർ 12-ന് ബൈജു മേശയിൽനിന്ന് ഫോൺ എടുക്കുന്നതും തുടർന്ന് ഫോണിലെ സിംകാർഡ് ഊരിമാറ്റി അത് നശിപ്പിക്കുന്നതും കണ്ടെത്തി. ഇതോടെയാണ് സിപിഒയായ ബൈജുവിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.