മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ചെറായി പടിഞ്ഞാറെകര  സിബി ജയലക്ഷ്മി ടീച്ചറുടെ വീട്ടിലാണ് മോഷണം നടന്നത്.

തൃശൂര്‍: കൊടുങ്ങല്ലൂരിന് സമീപം കോതപറമ്പിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. സ്വർണാഭരണവും, വെള്ളി ഉരുപ്പടികളും, പണവും കവർന്നു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ചെറായി പടിഞ്ഞാറെകര സിബി ജയലക്ഷ്മി ടീച്ചറുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീടിന്റെ അടുക്കള വാതിൽ കുത്തിതുറന്ന മോഷ്ടാവ് അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണക്കമ്മൽ, ആയിരത്തോളം രൂപ, വെള്ളിനാണയം തുടങ്ങിയവ കവരുകയായിരുന്നു. ഇരുമ്പ് അലമാര പൊളിച്ച മോഷ്ടാവ് വാതിലിന്റെ മരസാക്ഷ അടിച്ചു തകർത്തു. മറ്റു മൂന്ന് വാതിലുകളും കുത്തിതുറന്നു. ഇന്ന് രാവിലെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മതിലകം പൊലീസ് അന്വേഷണമാരംഭിച്ചു.

'ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയിൽ നിന്ന് കുടകൾ വാങ്ങി'; നാദാപുരം എസ്ഐക്കെതിരെ പരാതിയുമായി ഡിവൈഎഫ്ഐ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം