കോഴിക്കോട് റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി കാർ പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്ത ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റു. വടകര - തൊട്ടിൽ പാലം റൂട്ടിലോടുന്ന മഹബൂബ് ബസിന്‍റെ ഡ്രൈവർ ഷെല്ലിനാണ് മർദനമേറ്റത്. 

കോഴിക്കോട്: റോഡിൽ ഗതാഗതം തടസപ്പെടുത്തി പാർക്ക് ചെയ്ത കാർ മാറ്റാൻ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർക്ക് മർദ്ദനം. വടകര - തൊട്ടിൽ പാലം റൂട്ടിലോടുന്ന മഹബൂബ് ബസിന്‍റെ ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലിനാണ് മർദനമേറ്റത്. ഇന്നല രാത്രി മൊകേരിക്കടുത്ത് ചട്ട മുക്കിലാണ് സംഭവം. ഡ്രൈവറെ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ഒരാൾക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. നാട്ടുകാരൻ കൂടിയായ മുഹമ്മദ് എന്നയാൾക്കെതിരെയാണ് കേസ്. റോഡിൽ എതിർവശത്ത് ഒരു വാഹനം റോഡിൽ പാര്‍ക്ക് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. 

YouTube video player

ഡ്രൈവര്‍ ബസിൽ നിന്ന് ഇറങ്ങുന്നതും കാര്‍ നിന്നിറങ്ങിയ ആൾ ഹെല്‍മെറ്റ് കൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. മലപ്പുറത്തും കഴിഞ്ഞ ദിവസം സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. മലപ്പുറം എടപ്പാളിൽ ഹോൺ മുഴക്കിയതിനാണ് കാർ യാത്രികന് മർദ്ദനമേറ്റത്. പാലക്കാട് തൃത്താല സ്വദേശി ഇർഷാദിനാണ് മർദ്ദനമേറ്റത്. എടപ്പാളിൽ നിന്നും കല്ലുംപുറത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. സംഭവത്തിൽ ചങ്ങരംകുളം സ്വദേശി സുമേഷിനെതിരെ പൊലീസ് കേസെടുത്തു. ഇയാളിൽ നിന്ന് നേരത്തെ കഞ്ചാവ് പിടികൂടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. അക്രമി യുവാവിന്റെ വാഹനം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

'എമ്പുരാനി'ൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'ഇതിൽ എന്ത് വിവാദം, എല്ലാം ബിസിനസ്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം