ഉച്ചക്ക് രണ്ടരയോടെ കാസർകോട് റെയിൽവേ സ്‌റ്റേഷനിലാണ് അപകടം നടന്നത്. 

കാസർകോട് : കാസർകോട്ട് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് യുവാവ് മരിച്ചു. ഒഡീഷ സ്വദേശിയും മംഗ്ളൂറിൽ പെട്രോൾ പമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെ കാസർകോട് റെയിൽവേ സ്‌റ്റേഷനിലാണ് അപകടം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്കുളള ട്രെയിനിലായിരുന്നു സുശാന്ത് ഉണ്ടായിരുന്നത്. കാസ‍ര്‍കോട് വെച്ച് വെളളം വാങ്ങാനായി ഇറങ്ങി. ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിക്കയറാൻ ശ്രമിച്ചപ്പോൾ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ട്രെയിൻ ചങ്ങല വലിച്ച് നിര്‍ത്തിയെങ്കിലും മരിച്ചു. 

കോൺ​ഗ്രസ് അടക്കം സ്ഥാനാർഥികളെ പിൻവലിച്ചു, തെരഞ്ഞെടുപ്പ് നടക്കും മുമ്പ് അഞ്ച് ബിജെപി സ്ഥാനാർഥികൾ എംഎൽഎമാരാകും

YouTube video player