നവംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് പയ്യോളി അയനിക്കാട് അറബിക് കോളേജിന് സമീപം താമസിക്കുന്ന പുതുപ്പണം മൂലയില്‍ വട്ടക്കണ്ടി ഹാരിസ്(56) ആണ് പയ്യോളി പൊലീസിന്റെ പിടിയിലായത്. നവംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ മലപ്പുറം തിരൂരങ്ങാടിയിലെ ലോഡ്ജില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഹാരിസിനെ റിമാന്റ് ചെയ്തു. പയ്യോളി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ജിതേഷാണ് കേസ് അന്വേഷിച്ചത്.

സമാനമായ മറ്റൊരു സംഭവത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവ് പിടിയിലായി. മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരൻ (37) നെയാണ് കീഴ്വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 21കാരിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം