യുവാവിന് ഭാര്യയും എഴും ഒൻപതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭർത്താവും നാലുവയസ്സുള്ള മകളുമാണുള്ളത്

ഇടുക്കി: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ചുപോയ യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനായ യുവാവിനെയും ഇരുപത്തിയെട്ടുകാരിയായ തങ്കമണി സ്വദേശി യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. 

യുവാവിന് ഭാര്യയും എഴും ഒൻപതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭർത്താവും നാലുവയസ്സുള്ള മകളുമുണ്ട്. യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു. കുഞ്ഞിനെ പരിരക്ഷിക്കാത്തതിനാണ് ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75, 85 വകുപ്പുകൾ പ്രകാരമാണു യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. എഴും ഒൻപതും വയസ്സുള്ള കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുമായി ഒളിച്ചോടിയതിനാണ് യുവാവിനെതിരെയുള്ള കേസെടുത്തിരിക്കുന്നത്. 

മക്കളെ ഉപേക്ഷിച്ചു, ഭര്‍ത്താവിന്‍റെ പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങി; യുവതിയും ഗുണ്ടാനേതാവും പിടിയില്‍

നേരത്തെ സമാനമായ മറ്റൊരു സംഭവത്തില്‍ രണ്ട് തവണ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് പിടികൂടിയിരുന്നു. തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ 34കാരിയായ യുവതിയും 33 കാരനായ യുവാവുമാണ് അരൂര്‍ പൊലീസിന്റെ പിടിയിലായത്. ഒളിച്ചോടി ഒരുവര്‍ഷത്തിന് ശേഷമാണ് യുവതിയും യുവാവും അറസ്റ്റിലായത്. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. നേരത്തെ ഇതേ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് പിടികൂടി ഭര്‍ത്താവിനൊപ്പം അയച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഒരുവര്‍ഷത്തെ അന്വേഷണത്തിലാണ് യുവതിയെ കാമുകനൊപ്പം പിടികൂടിയത്. യുവതിക്ക് 13 വയസ്സുള്ള മകളും നാലു വയസ്സുള്ള മകനുമാണ് ഉള്ളത്.

പബ്ജി കളിച്ച് പരിചയം, യുവാവിനൊപ്പം ഒളിച്ചോടി; 10 മാസത്തിന് ശേഷം മൂന്ന് മക്കളുടെ അമ്മയെ പിടികൂടി പൊലീസ്