പന്തിരാങ്കാവ് പാലാഴിയിൽ സ്വകാര്യ ക്ലിനിക്കിൽ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻബത്തേരി നെന്മേനി സ്വദേശിനി  ഷഹല ബാനുവാണ് (21) മരിച്ചത്. 

കോഴിക്കോട്: പന്തിരാങ്കാവ് പാലാഴിയിൽ സ്വകാര്യ ക്ലിനിക്കിൽ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻബത്തേരി നെന്മേനി സ്വദേശിനി ഷഹല ബാനുവാണ് (21) മരിച്ചത്. പാലാഴി ഇക്ര കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ സഴ്സാണ്. ക്ലിനിക്കിന് മുകളിലെ താമസമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നെൻമേനി അരങ്ങാൽ ബഷീറിന്റെ മകളാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. 

Read more:  നാലാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം