കണ്ണൂര്‍: കണ്ണൂരിൽ ബസ് ദേഹത്ത് കയറി വയോധികയ്ക്ക് ദാരുണാന്ത്യം. വൻകുളത്ത് വയൽ സ്വദേശി കൃഷ്ണൻ്റെ ഭാര്യ പ്രേമയാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. 

സ്റ്റേറ്റ് ബാങ്കിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിർദിശയിൽ നിന്ന് എത്തിയ സ്വകാര്യ ബസ് പ്രേമയെ ഇടിച്ചു. തെറിച്ച് വീണ ഇവരുടെ ദേഹത്ത് കൂടെ ബസിന്‍റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ പ്രേമ മരിച്ചു. ബ്യൂട്ടി പാർലറിലെ ശുചീകരണ ജീവനക്കാരിയായിരുന്നു പ്രേമ. 

Also Read: വാതിലടയ്ക്കാത്ത ബസിൽ നിന്ന് തെറിച്ചുവീണു; പിൻ ചക്രം കയറി വയോധികയ്ക്ക് ദാരുണാന്ത്യം

Also Read: അഞ്ചാം ക്ലാസുകാരനെ ബസിൽ നിന്നും തള്ളിയിട്ടു; ക്ലീനറ പൊലീസ് പൊക്കി