Asianet News MalayalamAsianet News Malayalam

കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി പിടിയിൽ

തട്ടികൊണ്ട് പോകലിന് പിന്നില്‍ വ്യക്തി വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ട് പോയ സംഘത്തിലെ രണ്ട് പേരെ അന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു. 

One more arrest in thiruvanikulam Kidnapping Case
Author
First Published Nov 30, 2022, 7:50 AM IST


കൊച്ചി: തിരുവൈരാണിക്കുളം ഭാഗത്ത് വച്ച് കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്പ് വീട്ടിൽ രജീഷ് (34) നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുളവൂർ വട്ടക്കട്ടുകുടി മൊയ്തീൻ ഷാ, ഏലൂക്കര കാട്ടിപ്പറമ്പ് വീട്ടിൽ മുഹമ്മദ് റാഫി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 29 ന് വൈകീട്ടാണ് സംഭവം. തിരുവൈരാണിക്കുളം ഭാഗത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ മറ്റൊരു വാഹനത്തിൽ വന്ന് വട്ടം വച്ച് ബലമായി പിടിച്ചിറക്കി കാർ തട്ടിക്കൊണ്ട് പോവുകയായിരുന്നു. 

വ്യക്തി വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ട് പോയ സംഘത്തിലെ രണ്ട് പേരെ അന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു.  വാഹനവും അന്ന് തന്നെ കണ്ടെടുത്തു. എന്നാല്‍ ഈ സമയംഒളിവിൽ പോയ രജീഷിനെ കഴിഞ്ഞ രാത്രി ആലങ്ങാട് ഭാഗത്ത് വച്ചാണ് പിടികൂടിയത്. എ എസ് പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ് ഐമാരായ റിൻസ് എം തോമസ്, ഗ്രീഷ്മ ചന്ദ്രൻ , പി എം ഷാജി, എ എസ് ഐ ഷിബു മാത്യു, സലിം, എസ് സി പി ഒ അബ്ദുൾ മനാഫ്, ടി എസ് അനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

കൂടുതല്‍ വായിക്കാന്‍:   പാലക്കാട് കലോത്സവത്തിനിടെ വീണ്ടും തർക്കവും പ്രതിഷേധവും; വിധി നിർണയത്തിനെതിരെ രക്ഷിതാക്കൾ
 

ഇതിനിടെ കൊച്ചിയില്‍ ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വിരോധത്തില്‍ ആക്രമണം നടത്മിതിയ ആളെ പൊലീസ് പിടികൂടി. മനക്കോടം തച്ചപ്പിള്ളി വീട്ടിൽ ശ്രീവിഷ്ണു (27 വിനെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 ന് ആറേങ്കാവ് ഭാഗത്തുള്ള ഒരു വീട്ടിലെ പാലുകാച്ചൽ ചടങ്ങിന് പങ്കെടുത്ത ചേന്ദമംഗലം സ്വദേശി സുധീറിനോട് ശ്രീവിഷണു ബീഡി ചോദിച്ചു. എന്നാല്‍ ബിഡി ഇല്ലെന്നായിരുന്നു സുധീറിന്‍റെ മറുപടി. ഇതിനെ തുടര്‍ന്നുണ്ടായ  വിരോധത്തിൽ ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സുധീറിനെ പിന്തുടർന്ന് എത്തിയ ശ്രീവിഷ്ണു ആറേങ്കാവിന് സമീപത്ത് വച്ച് തടഞ്ഞ് നിർത്തി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ സുധീറിന്‍റെ ഇടതുകാൽ ഒടിയുകയും മുഖത്തിന് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ ഇൻസ്പെക്ടർ വി.സി സൂരജ്, സബ് ഇൻസ്പെക്ടർ എം.എസ് ഷെറി, സി.പി.ഒ മാരായ മിറാഷ്, സെബാസ്റ്റ്യൻ സ്വപ്ന എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios