പൈലിങ് വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം: എറണാകുളം ചേന്ദമംഗലത്ത് മൊബൈൽ പൈലിങ് വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറുപ്പംതറ സ്വദേശി സോമാണ് മരിച്ചത്. 72 വയസ്സായിരുന്നു. പത്രവിതരണത്തിന് പോയപ്പോഴാണ് അപകടത്തിൽ പെട്ടത്.

ആലുവ പറവൂർ റോഡിൽ ഇന്ന് വെളുപ്പിനായിരുന്നു അപകടം.കാറിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പൈലിങ് വാഹനം നിയന്ത്രണം വിട്ട് കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പൈലിങ് വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. വാഹനമിടിച്ച് കെട്ടിടത്തിന്‍റെ മുന്‍ഭാഗവും തകര്‍ന്നു. 

പാനൂര്‍ ബോംബ് നിര്‍മാണം; ഷിജാല്‍ ഡിവൈഎഫ്ഐ ഭാരവാഹി, സ്റ്റീൽ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയിൽ നിന്ന്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews