സാമൂഹിക വിരുദ്ധര്‍ കത്തിച്ചതാണെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ ആരോപിച്ചു.
കല്‍പ്പറ്റ: പനമരത്തിനടുത്ത് പച്ചിലക്കാട് വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു. പച്ചിലക്കാട് സ്വദേശി കാരികുയ്യന്‍ ലുക്മാന്റെ കെ എല്‍ 12 എം 8340 നമ്പര്‍ പള്‍സര്‍ ബൈക്കാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവമെന്ന് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
സാമൂഹിക വിരുദ്ധര്‍ കത്തിച്ചതാണെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു. കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ സമാനരീതിയിലുള്ള രണ്ടാമത്തെ സംഭവമാണ് നടക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കണിയാമ്പറ്റയിലും വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് ദുരൂഹ സാഹചര്യത്തില്‍ അഗ്നിക്കിരയായിരുന്നു.
