പാമ്പാകുട ബാറ് പരിസരത്തെ ആക്രമണത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കൂർ വെട്ടിമൂട് സ്വദേശികളായ ബെന്നി, രവി എന്നിവരാണ് അറസ്റ്റിലായത്. വെട്ടിമൂട് സ്വദേശി റീജോയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

കൊച്ചി: പാമ്പാകുട ബാറ് പരിസരത്തെ ആക്രമണത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കൂർ വെട്ടിമൂട് കദളിക്കാട്ട് വീട്ടിൽ ബെന്നി (63), വെട്ടിമൂട് മുറ്റത്ത് കുന്നേൽ വീട്ടിൽ രവി (54) എന്നിവരെയാണ് രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ പ്രതികൾ വെട്ടിമൂട് സ്വദേശി റീജോയെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

2019ൽ റീജോയും ബെന്നിയും തമ്മിലും കഴിഞ്ഞ വർഷം റീജോയും രവിയും തമ്മിലും അടിപിടി ഉണ്ടായിരുന്നു അതിലുള്ള വൈരാഗ്യമാണ് ആക്രമണ കാരണം എന്ന് കരുതുന്നു. പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടർ എം പി എബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.