ചെടിക്ക് 85 സെന്റിമീറ്റര്‍ നീളമുണ്ട്.

സുൽത്താൻബത്തേരി: മീനങ്ങാടിക്കും സുൽത്താൻബത്തേരിക്കുമിടയിൽ കൊളഗപ്പാറ ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. വയനാടിയ റിസോര്‍ട്ട് ഹോട്ടലിന്റെ ഷെഡിനോട് ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് കഞ്ചാവ് ചെടി നട്ടുവളർത്തിയതായി കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ചെടിക്ക് 85 സെന്റിമീറ്റര്‍ നീളമുണ്ട്. സംഭവത്തിൽ എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്ത് പൊലീസ് തുടരന്വേഷണം നടത്തിവരുകയാണ്. എസ്.ഐ പി.സി. റോയി, സി.പി.ഒമാരായ ഷഹ്ഷാദ്, അല്‍ത്താഫ് തുടങ്ങിയവരാണ് പരിശോധിക്കാനെത്തിയ പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...