ട്രെയിൻ പുനലൂർ സ്റ്റേഷനിലെത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സ്ലീപ്പർ കോച്ചിലെ എസ് 5ൽ സംശയകരമായ സാഹചര്യത്തിൽ ബാഗ് കണ്ടത്.
കൊല്ലം: ട്രെയിനിനുള്ളിൽ കണ്ട ഉടമസ്ഥനില്ലാത്ത ബാഗ് പരിശോധിച്ച റെയിൽവേ പൊലീസിന് ലഭിച്ചത് 4 കിലോ കഞ്ചാവ്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ചെന്നൈ എഗ്മോറിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന എക്സ്പ്രെസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിൻ പുനലൂർ സ്റ്റേഷനിലെത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സ്ലീപ്പർ കോച്ചിലെ എസ് 5ൽ സംശയകരമായ സാഹചര്യത്തിൽ ബാഗ് കണ്ടത്.
ഉടമസ്ഥൻ എത്താതായതോടെ റെയിൽവേ പൊലീസ് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. പുനലൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടിൽ നിന്നും ട്രെയിൻ മാർഗ്ഗം ലഹരി കടത്ത് വ്യാപകമാണ്. ഈ സാഹചര്യത്തിൽ റെയിൽവേ പോലീസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. പുനലൂർ റെയിൽവേ പൊലിസ് എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


