അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തന്മാരുടെ വാഹനമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ശബരിമല തീർഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 5 മണിക്ക് ശേഷമായിരുന്നു അപകടം. ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തന്മാരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



