ട്യൂഷൻ ഫീസ് നൽകിയില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിനെതിരെ ബാലാവകാശ കമ്മീഷൻ നടപടി എടുത്തു. 

തിരുവനന്തപുരം: സ്കൂൾ തടഞ്ഞുവച്ച ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥിക്ക് അടിയന്തരമായി നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍. മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് എച്ച്എസ്എസ്സിൽ ഒന്ന് മുതല്‍ പത്തുവരെ പഠനം പൂര്‍ത്തിയാക്കിയ കുട്ടിക്ക് അടിയന്തരമായി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്.

ട്യൂഷന്‍ ഫീ നല്‍കിയില്ല എന്ന കാരണത്താല്‍ സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് കുട്ടിയുടെ വിദ്യാഭ്യാസ അവകാശത്തിന്‍റെ ലംഘനമാണെന്നും ഫീസ് ഈടാക്കാന്‍ നിയമവഴികള്‍ തേടാതെയുള്ള സ്‌കൂളിന്‍റെ ഇത്തരം പ്രവൃത്തികള്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും കമ്മിഷന്‍ വിലയിരുത്തി.

സ്‌കൂള്‍ പ്രിന്‍സിപ്പലും സെക്രട്ടറിയും കമ്മിഷന്‍റെ ഉത്തരവ് ഉടന്‍ നടപ്പിലാക്കേണ്ടതാണ്. ബാലാവകാശ കമ്മിഷന്‍ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷന്‍ അംഗം എന്‍. സുനന്ദ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.