നാട്ടുകാരും പൊലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്...

കൽപ്പറ്റ : വയനാട് താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചുരം ഒൻപതാം വളവിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ കൊക്കയിലേക്ക് വീണു. വയനാട് ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷരീഫ് എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരും പൊലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Read More : അച്ഛനോടും രണ്ടാനമ്മയോടും പക, ഡോക്ടറായ മകൻ സ്വയം വിഷം നിർമ്മിച്ച് കൊന്നു; ഒരു കുലുക്കവുമില്ലാതെ ചടങ്ങുകൾ നടത്തി