മംഗലപുരം ഭാഗത്ത് നിന്നും കണിയാപുരത്തേക്ക് പോകവേ ഇവർ സഞ്ചരിച്ച അവഞ്ചർ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ചതാകാം അപകടകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം: മംഗലപുരം പള്ളിപ്പുറത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ (Accident) രണ്ട് പേർ മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് സ്വദേശി നിധിൻ (22), ചിറ്റാറ്റുമുക്ക് സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്. രാത്രി പത്തരയോടുകൂടിയാണ് സംഭവം മംഗലപുരം ഭാഗത്ത് നിന്നും കണിയാപുരത്തേക്ക് പോകവേ ഇവർ സഞ്ചരിച്ച അവഞ്ചർ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ചതാകാം അപകടകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്ന ഉടൻ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എംടെക് വിദ്യാഥിയാണ് നിധിൻ. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Kuwait Accident: മൂന്ന് വയസുകാരി കാറിടിച്ച് മരിച്ചു; വാഹനം ഓടിച്ച യുവതി കസ്റ്റഡിയില്‍
സ്ത്രീയുടെ കണ്ണിൽ പൊടിവിതറി മാലമോഷ്ടിച്ച് മുങ്ങി, പ്രതി പൊലീസ് പിടിയിൽ
കൊല്ലം: ജോലിക്ക് പോകുകയായിരുന്ന സ്ത്രീയുടെ കണ്ണിൽ പൊടിവിതറി സ്വർണ്ണം കവർന്ന് സ്കൂട്ടറിൽ കടന്നുകളഞ്ഞയാളെ പിടികൂടി പൊലീസ്. വാളക്കേട് സ്വദേശിനുടെ ഒന്നേകാൽ പവന്റെ മാലയാണ് ഇടമൺ സ്വദേശി ജമാലുദ്ദീൻ കവർന്നത്. കഴിഞ്ഞ ദിവസം വിളക്കുവെട്ടത്ത് വച്ചാണ് ഇയാൾ സ്ത്രീയുടെ മാല പറിച്ചെടുത്ത് ഓടിയത്.
സ്ഥിരമായി പുല്ലുപറിക്കാനെന്ന തരത്തിൽ ഈ പ്രദേശത്ത് എത്തിയിരുന്ന ജലാലുദ്ദീൻ ദിവസങ്ങളായി സ്ത്രീയെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ജമാലുദീനെ അണ്ടൂർ പച്ചയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Covid 19 Fourth Wave : കൊവിഡ് നാലാം തരംഗം; ജൂണില്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്
എസ്ഐമാരായ ഹരീഷ്, അജികുമാർ ,ജീസ് മാത്യു, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മാല ഇടമണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച ഇയാൾ 30000 രൂപ കൈപ്പറ്റിയതായും ഇതിൽ 12000 രൂപ എടുത്ത് കടം വീട്ടിയതായും പൊലീസ് കണ്ടെത്തി. ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
