പാത്രം കഴുകുമ്പോഴാണ് തലയിൽ തേങ്ങ വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പാലക്കാട് : മുറ്റത്ത് വെച്ച് പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ് ന സ്വദേശി രശ്മിയാണ് (31) മരിച്ചത്. വീടിന് മുറ്റത്ത് വെച്ച് പാത്രം കഴുകുമ്പോഴാണ് തലയിൽ തേങ്ങ വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കൂടുതൽ വാ‍ര്‍ത്തകൾ തമിഴ്‌നാട്ടിൽ വീണ്ടും വിദ്യാർത്ഥിനിയുടെ ആത്മഹത്യ; രണ്ടാഴ്ചക്കിടെ മൂന്നാമത്തെ ആത്മഹത്യ

കാത്തിരുന്ന് പിറന്ന കൺമണിയെ കാണാതെ ശരത് വിടപറഞ്ഞു, ഭര്‍ത്താവിന്റെ വിയോഗമറിയാതെ നമിത

തൃശൂര്‍ : മൂന്ന് വര്‍ഷം കാത്തിരുന്ന് പിറന്ന കൺമണിയെ കാണാതെ ശരത് വിടപറഞ്ഞു. കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തൃശൂര്‍, വെസ്റ്റ് മങ്ങാട് സ്വദേശി ശരത് (30) ബൈക്ക് ആക്സിഡന്റിൽ മരിച്ചത്. ഭ‍ര്‍ത്താവ് മരിച്ച വിവരമറിയാതെ ഭാര്യ നമിത ആശുപത്രിയിൽ ശരത്തിനെ അന്വേഷിക്കുമ്പോൾ എന്ത് മറുപടി നൽകണമെന്ന നിസ്സാഹായാവസ്ഥയിലായിരുന്നു ബന്ധുക്കൾ. 

പ്രസവവേദന അനുഭവപ്പെട്ടതോടെ നമിതയെ തലേന്ന് വൈകീട്ട് വീട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴഞ്ഞിയിൽ മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ രാവിലെ വരാമെന്ന് ശരത്ത് അറിയിച്ചു. തുടര്‍ന്ന് രാത്രി കടയടച്ച് സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവെയാണ് അപകടമുണ്ടായത്. 

നിർമാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മതിലിൽ ഇടിച്ച് വീണ ശരത്തിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും വീജഴ രക്ഷിക്കാനായില്ല. സുഹൃത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. പ്രസവവേദനയ്ക്കിടയിലും നമിത ഭര്‍ത്താവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. ആൺകു‌ഞ്ഞാണ് ഇവര്‍ക്ക് പിറന്നത്. ഈ കുഞ്ഞിനെ കാണാനോ ഏറ്റുവാങ്ങാനോ ശരത്ത് ഒപ്പമില്ലെന്ന് നമിതയെ എങ്ങനെ അറിയിക്കണമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം. 

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് കവർന്ന ആരോഗ്യവകുപ്പിന്റെ ജീപ്പ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളി റോഡിലാണ് ജീപ്പ് കണ്ടെത്തിയത്. ജീപ്പിനകത്ത് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്...കൂടുതൽ ഇവിടെ വായിക്കാം