ഒറ്റപ്പാലം: കൊവിഡ് കെയര്‍ സെന്‍ററില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി കുടുങ്ങി. പാലക്കാട് ഒറ്റപ്പാലം ലക്കിടിയിലെ കൊവിഡ് കെയര്‍ സെന്‍ററിലാണ് സംഭവം. തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ  ജനല്‍ വഴി ഇറങ്ങാന്‍ ശ്രമിച്ച് കുടുങ്ങിയത്. ജനലിലൂടെ സണ്‍ഷെയ്ഡിലെത്തിയ യുവതിക്ക് താഴേക്ക് ഇറങ്ങാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു. ഏപ്രില്‍ 27 നാണ് ഷൊര്‍ണൂരില്‍ നിന്നും ഇവരെ കൊവിഡ് കെയര്‍ സെന്‍ററിലെത്തിച്ചത്. സണ്‍ഷെയ്ഡില്‍ കുടുങ്ങിയ യുവതിയെ അഗ്നിശമമന സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
"

എറണാകുളത്തുനിന്ന് റെയില്‍പാളത്തിലൂടെ കാസര്‍കോട്ടേക്ക്: ഫറൂഖില്‍ വച്ച് രണ്ട് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് നിന്ന് ഗുവാഹത്തിയിലേക്ക്, റെയില്‍ പാളത്തിലൂടെ നടന്നെത്തിയ അസം സ്വദേശി അഞ്ചാം ദിവസം പിടിയില്‍

പാളം പരിശോധനാ വണ്ടിയില്‍ ഒളിച്ചുകടന്നവർക്കെതിരേ നടപടി കടുക്കും!