മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്കൂബ ഡൈവിങ്ങ് സംഘമെത്തി നടത്തിയ തെരെച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

കോഴിക്കോട്: കോഴിക്കോട് കുന്നത്ത് പാലം മാമ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. മാത്തറ സ്വദേശി രതീഷാണ് മരിച്ചത്. നാല്‍പ്പത്തഞ്ച് വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് രതീഷ് പുഴയില്‍ വീണത്. പുഴക്ക് കുറുകെയുള്ള ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബ്ദദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്നാണ് കരുതുന്നത്. മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്കൂബ ഡൈവിങ്ങ് സംഘമെത്തി നടത്തിയ തെരെച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

കൊല്ലത്ത് വീട്ടുമുറ്റത്ത് ജീര്‍ണിച്ച നിലയില്‍ മധ്യവയസ്കന്‍റെ മൃതദേഹം; ജീവനൊടുക്കിയതാണെന്ന് സംശയം