മലപ്പുറം താനൂരിൽ ട്രെയിൻ തട്ടി യുവതി മരിച്ചു.ഒഴൂര്‍ വെട്ടുകുളം സ്വദേശി ബിൻസിയ (24) ആണ് മരിച്ചത്

മലപ്പുറം: മലപ്പുറം താനൂരിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. ഇന്ന് രാത്രിയോടെ താനൂര്‍ മീനടത്തൂരിന് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. ഒഴൂര്‍ വെട്ടുകുളം സ്വദേശി ബിൻസിയ (24) ആണ് മരിച്ചത്. ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ചെന്നൈ മെയിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ആറംഗ സംഘം വീട്ടിൽ കയറി ഷോക്കേസ് തകര്‍ത്തു, വീട്ടമ്മയെ ആക്രമിച്ചു, പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലീസ്

മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി; കാണാതായ ഭരതന്നൂര്‍ സ്വദേശിയുടേതെന്ന് സംശയം

Asianet News Live | By - Election | PP Divya | ഏഷ്യാനെറ്റ് ന്യൂസ് | ADM Death | Malayalam News Live