പരവൂരിൽ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ

കൊല്ലം: പരവൂരിൽ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ. കീരിപ്പുറം സ്വദേശി സിബിനാണ് പരവൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന യുവതിയുമായി 2012ൽ ഫേസ്ബുക്ക് വഴിയാണ് സിബിൻ പരിചയത്തിലായത്. 2013 ഡിസംബറിൽ യുവതി നാട്ടില്‍ എത്തിയപ്പോള്‍ വിവാഹ ആലോചനയുമായി യുവതിയുടെ വീട്ടില്‍ എത്തി വിശ്വസം പിടിച്ച് പറ്റി. പിന്നീട് പല ആവശ്യങ്ങള്‍ പറഞ്ഞ് പലപ്പോഴായി 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ സാധനങ്ങളും യുവതിയില്‍ നിന്ന് കൈക്കലാക്കി. 2020ലും 2022ലും നിര്‍ബന്ധിച്ച് യുവതിയെ നാട്ടില്‍ എത്തിച്ച പ്രതി പല സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കി 
എന്നുമാണ് കേസ്.

Read more: കൊല്ലത്ത് പട്ടാപ്പകൾ ക്ഷേത്രത്തിൽ മോഷണം നടത്തി, കുറച്ച് പണം ചെലവാക്കി വീട്ടിലെത്തി, പിന്നാലെ പൊലീസും!

അതേസമയം, നാട്ടുകാരുടെ മുന്നിലിട്ട് ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെതിരെ ഭാര്യ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ആരോപണം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടത്.

മണക്കാട് കാലടി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മർദ്ദനം തടയാനെത്തിയ വയോധികയെയും യുവതിയുടെ ഭർത്താവ് സുനിൽകുമാർ മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീധനത്തിന്റെ പേരിലാണ് മർദ്ദനമെന്നാണ് പരാതി. സുനിൽകുമാർ ഈ മാസം പതിനൊന്നിന് വിദേശത്ത് പോകാനിരിക്കുകയാണെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം